/indian-express-malayalam/media/media_files/2025/05/03/7kXMCtqfwBYVVLGSkVs3.jpg)
കാജ കല്ലാസ് (ഫൊട്ടൊ കടപ്പാട്-എക്സ്)
Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ നയതന്ത്ര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ആശയവിനിമയം നടത്തിയെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ പ്രതിനിധി കാജ കല്ലാസ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി മേഖലകളിൽ ഉടലെടുക്കുന്ന സംഘർഷങ്ങളിലും യൂറോപ്യൻ യൂണിയൻ ആശങ്ക രേഖപ്പെടുത്തി. വിഷയത്തിൽ പാക്ക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറുമായും യൂറോപ്യൻ യൂണിയൻ പ്രതിനിധി ആശയവിനിമയം നടത്തി.
സംഘർഷത്തിൽ ആരുടെയും പക്ഷം ചേരാനില്ലെന്ന് വ്യക്തമാക്കിയ യൂറോപ്യൻ യുണിയൻ, എല്ലാത്തരത്തിലുള്ള ഭീകരതെയും അപലപിക്കുന്നതായും വ്യക്തമാക്കി. ഭീകരതയെ അപലപിച്ചുള്ള യൂറോപ്യൻ യൂണിയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ ആഹ്വാനം.
അതേസമയം പാക്കിസ്ഥാനുമായി വീണ്ടും ചൈന ആശയവിനിമയം നടത്തി പാക്കിസ്ഥാനിലെ ചൈനീസ് അംബാസഡർ ജിയാങ് സൈദോങ് ഇസ്ലാമാബാദിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സന്ദർശിച്ച് പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ ചർച്ചചെയ്തു.
ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈനയുടെ ആഹ്വാനം പാക്കിസ്ഥാനോട് ആവർത്തിച്ചെന്ന് ഇസ്ലാമാബാദിലെ ചൈനീസ് എംബസിയുടെ പത്രക്കുറിപ്പിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ ആശങ്കകളും സുരക്ഷാ താൽപര്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ചൈന പിന്തുണയ്ക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം, ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങൾ അഭിനന്ദനീയമാണെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി മേധാവി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു.
Read More
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാനുമായി വീണ്ടും ആശയവിനിമയം നടത്തി ചൈന
- ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ, ബംഗ്ലാദേശ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കണം: വിവാദമായി പ്രസ്താവന
- പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കാൻ ഇന്ത്യ; അന്താരാഷ്ട്ര ധനസഹായം നിർത്താൻ സമ്മർദ്ദം ചെലുത്തും
- ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ പാക്കിസ്ഥാൻ സഹകരിക്കണം: അമേരിക്ക
- അതിർത്തിയിൽ തുടർച്ചയായ പാക്ക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.