/indian-express-malayalam/media/media_files/2025/05/03/8EYJpbwDFG9RLT7xDNMh.jpg)
പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കാൻ ഇന്ത്യ
Jammu Kashmir Pahalgam Terrorist Attack: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ ഇന്ത്യ. പാകിസ്ഥാന് ലോക ബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന ധനസഹായം നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും.
ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പാക്കിസ്ഥാനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃതപണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാക്കിസ്ഥാൻ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായ നിരീക്ഷണം ഏർപ്പെടുത്തും.നേരത്തെ 2018ൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 2022-ലാണ് ഗ്രേലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്.
പിന്തുണ ഉറപ്പിച്ച് ഇന്ത്യ
ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സമിതിയിലെ ലെ മറ്റ് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വർഷത്തിൽ മൂന്ന് തവണ ചേരുന്ന പ്ലീനറിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത്.ഫെബ്രുവരി ജൂൺ ഒക്ടോബർ മാസങ്ങളിലാണ് പ്ലീനറി ചേരുക. 38 രാജ്യങ്ങളും രണ്ട് സംഘടനകളും ഉൾപ്പെടെ 40 അംഗങ്ങളാണ് സമിതിയിലുള്ളത്. ഇതിൽ യുകെ, യുഎസ്, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ, യൂറോപ്യൻ കമ്മീഷൻ, ഗൾഫ് സഹകരണ കൗൺസിലെ പ്രമുഖരായ സൗദി അറേബ്യ, യുഎഇ തുടങ്ങിയ 23 ഓളം അംഗ രാജ്യങ്ങളിൽ നിന്ന് പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് അനുശോചന സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഈ പിന്തുണ ആയുധമാക്കി മുന്നേറാനാണ് ഇന്ത്യയുടെ നീക്കം.
അന്താരാഷ്ട്രനാണ്യനിധിയിൽ നിന്ന് പാക്കിസ്ഥാന് സാമ്പത്തികസഹായം നൽകുന്നതിൽ ഇന്ത്യ എതിർപ്പറിയിച്ചേക്കും. 2024 ജൂലൈയിൽ തുടങ്ങിയ ഏഴ് ബില്യൺ ഡോളർ പാക്കേജ് തടയണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കും. മൂന്ന് വർഷമാണ് സഹായ പാക്കേജിന്റെ കാലാവധി. ഈ ഫണ്ട് ഭീകരാക്രമണത്തിനും അക്രമങ്ങൾക്കും ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്ത്യയുടെ ആരോപണം. നിലവിലെ സാമ്പത്തികസാഹചര്യങ്ങളിൽ ഈ രണ്ടുനടപടികളും പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയാകും എന്നത് ഉറപ്പാണ്.
ഭീകരർക്കായി തിരച്ചിൽ
പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി പതിനൊന്നാം ദിവസവും ഇന്ത്യൻ സൈന്യം തിരച്ചിൽ തുടരുകയാണ്. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചിൽ. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. ശ്രീനഗറിൽ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
Read More
- ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ പാക്കിസ്ഥാൻ സഹകരിക്കണം: അമേരിക്ക
- അതിർത്തിയിൽ തുടർച്ചയായ പാക്ക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
- ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം; നിലപാട് ആവർത്തിച്ച് അമേരിക്ക
- നിയന്ത്രണരേഖയിൽ പാക്ക് വെടിവെപ്പ്, തിരിച്ചടിച്ച് സുരക്ഷാസേന
- പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
- അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.