scorecardresearch

Jammu Kashmir Terror Attack: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

Pahalgam Terror Attack: മന്ത്രിസഭാ യോഗത്തിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയും പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രിയും കരസേന മേധാവിയും പങ്കെടുക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്

Pahalgam Terror Attack: മന്ത്രിസഭാ യോഗത്തിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയും പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രിയും കരസേന മേധാവിയും പങ്കെടുക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്

author-image
WebDesk
New Update
kashmir attack1

അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ

Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: കശ്മീരിൽ നിയന്ത്രണ രേഖയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ പട്ടാളം. ചൊവ്വാഴ്ചയും പാക്ക് പട്ടാളം നിയന്ത്രണ രേഖയിലേക്ക് വെടിയുതിർത്തു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഇത് തുടർച്ചയായ ആറാം തവണയാണ് നിയന്ത്രണ രേഖയിൽ പാക്ക് പട്ടാളത്തിന്റെ പ്രകോപനം. കശ്മീരിലെ നൗഷേര, സുന്ദർബാനി, അഖ്‌നൂർ സെക്ടറുകളിലാണ് ചൊവ്വാഴ്ച പാക്ക് പട്ടാളം വെടിയുതിർത്തത്.

Advertisment

അതേസമയം, മന്ത്രിസഭാ യോഗത്തിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയും പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രിയും കരസേന മേധാവിയും പങ്കെടുക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്.

നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ചൊവ്വാഴ്ച  രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗം ചേർന്നത്. ആദ്യ യോഗത്തിലാണ് നയതന്ത്ര - സൈനിക തലങ്ങളിൽ പാകിസ്ഥാനെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യമെന്ന് മോദി

ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം.

Advertisment

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രഖ്യാപിച്ചത്.

തിരിച്ചടി വൈകരുതെന്ന് മോദി

പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാതി മനസോടെയല്ല കാര്യങ്ങൾ ചെയ്യേണ്ടതെന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ച രാഹുൽ, ഇനിയൊരിക്കലും ഇന്ത്യക്കെതിരെ തിരിയാത്ത വിധമുള്ള മറുപടിയാവണം നൽകേണ്ടതെന്നും പറഞ്ഞു. 

പഹൽഗാം വിഷയത്തിൽ സർവ കക്ഷി യോഗത്തിൽ പ്രതിപക്ഷം സർക്കാരിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഇനി പ്രധാനമന്ത്രി നടപടിയെടുക്കണം. ആരാണ് ഉത്തരവാദികളെന്ന് രാജ്യത്തിന് അറിയണം. സമയം കളയാതെ തിരിച്ചടിക്കണം. ആക്രമണം നടന്ന സ്ഥലത്ത് ഒരു സുരക്ഷ സംവിധാനവും ഇല്ലായിരുന്നെന്ന് ഇരകളുടെ ബന്ധുക്കൾ തന്നെ പറഞ്ഞു.

സുരക്ഷാ വീഴ്ചയുടെ കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ഭീകരക്രമണം മുസ്ലിങ്ങൾക്കെതിരായ ആക്രമണത്തിന് ചിലർ ഉപയോഗിക്കുന്നു. വർഗീയ വിഭജനത്തിനാണ് ഒരു കൂട്ടരുടെ ശ്രമം. ഇത് തീവ്രവാദികളെ മാത്രമേ സഹായിക്കൂവെന്നും രാഹുൽ പറഞ്ഞു.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: