/indian-express-malayalam/media/media_files/2025/04/29/E88P5WTwVWH9rHbg3PLr.jpg)
ഭീകരാക്രമണം നടന്ന സ്ഥലത്തെ ദൃശ്യം (ഫയൽ ചിത്രം)
Jammu Kashmir, Pahalgam Terrorist Attack: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രധാന സാക്ഷിയായ പ്രദേശവാസിയെ പോലീസ് ചോദ്യം ചെയ്തതായി ദി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. ആദ്യ വെടിയൊച്ച കേട്ടതും പ്രദേശവാസി വലിയൊരു മരത്തിനു മുകളിൽ കയറി ഒളിച്ചിരുന്നു. ആക്രമണം കഴിയുന്നതുവരെ, ഏകദേശം ഒരു മണിക്കൂറോളം ഇയാൾ മരത്തിന് മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിൽനിന്നും ആക്രമണം നടത്തിയ ഭീകരരെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷ.
''സംഭവം നടന്ന ബൈസരൻ താഴ്‌വരയിലേക്ക് ദേശീയ അന്വേഷണ ഏജൻസി പ്രദേശവാസിയെ കൊണ്ടുപോയി. അവിടെ നടന്നത് എന്തൊക്കെയാണെന്ന് അയാളോട് വിശദമായി ചോദിച്ചു,” അന്വേഷണവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. കുറച്ചകലെ ഇരുന്ന് ആക്രമണം മുഴുവൻ കണ്ടതിനാൽ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പോലീസ് തെളിവുകൾ ശേഖരിക്കുന്നുണ്ട്.
ആക്രമണം നടക്കുന്ന സമയത്ത് പുൽമേട്ടിൽ കുറഞ്ഞത് 400 പേരെങ്കിലും ഉണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആ ദിവസം പാർക്കിലെ ടിക്കറ്റ് കൗണ്ടറിൽ വിറ്റ ടിക്കറ്റുകളുടെ എണ്ണം ഇപ്പോഴും കൃത്യമായി കണക്കാക്കിയിട്ടില്ല. ആക്രമണസമയത്ത് 400 പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. എന്നാൽ, അന്നേ ദിവസം 1,000 ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
"പ്രദേശവാസികളുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ മരണസംഖ്യ ഇതിലും കൂടുതലാകുമായിരുന്നു," ദൃക്‌സാക്ഷികൾ പറഞ്ഞു. പാർക്കിന് ചുറ്റുമുള്ള ചെയിൻ ലിങ്ക് വേലി കടന്ന് മൂന്നുപേർ പുൽമേടിലേക്ക് എത്തുകയും വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ അന്വേഷണ ഏജൻസികളോട് പറഞ്ഞു. ആക്രമണത്തിനുശേഷം ഭീകരർ പുൽമേടിന്റെ അറ്റത്തുള്ള വനത്തിലേക്ക് ഓടിപ്പോയതായും വേലി കടന്ന് രക്ഷപ്പെട്ടതുമായാണ് വിവരം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.