/indian-express-malayalam/media/media_files/2025/04/28/EHMbL45X198nilY0T3f0.jpg)
ഇന്ത്യ നിരോധിച്ച ചില പാക്കിസ്ഥാൻ യുട്യൂബ് ചാനലുകൾ
Jammu Kashmir, Pahalgam Terrorist Attack: ന്യൂഡൽഹി: ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഡോൺ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉൾപ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ പേരിലാണ് ഇന്ത്യയുടെ നടപടി.
ഏകദേശം 63.08 മില്യൺ ആളുകളാണ് ഇന്ത്യയിൽ നിരോധിച്ച ഈ 16 യുട്യൂബ് ചാനലുകൾ പിന്തുടരുന്നത്. ജിയോ ന്യൂസിനെയാണ് ഇതിൽ,ഏറ്റവുമധികം ആളുകൾ പിന്തുടരുന്നത്. 18.1 മില്യൺ ആളുകളാണ് ജിയോ ന്യൂസ് പിന്തുടരുന്നത്. ഡോൺ ടിവി 1.96 മില്യൺ, സാമ ടിവി 12.7മില്യൺ ആളുകളും പിന്തുടരുന്നുണ്ട്.
അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരവാദികളെ ആയുധധാരികൾ എന്ന് മാത്രം വിശേഷിപ്പിച്ചതിൽ ബി.ബി.സി.യെ കേന്ദ്ര സർക്കാർ കടുത്ത അതൃപ്തി അറിയിച്ചു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ പഹൽഗാമിലുണ്ടായത് ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുമ്പോൾ ബി.ബി.സി. മാത്രമാണ് തുടർച്ചയായി ഭീകരവാദികളെ ആയുധധാരികൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെ തുടർന്നാണ് ചാനൽ മേധാവികളെ കേന്ദ്ര സർക്കാർ കടുത്ത അതൃപ്തി അറിയിച്ചത്. ബി.ബി.സി.യിലെ വാർത്തകളും അനുബന്ധ പരിപാടികൾക്കും കേന്ദ്ര സർക്കാർ നിരീക്ഷണവും ഏർപ്പെടുത്തി.
നേരത്തെ, ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളായതോടെ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയും നിയന്ത്രണ രേഖയ്ക്ക് സമീപം പാക്ക് സൈന്യം വീണ്ടും വെടിവെയ്പ്പ് നടത്തി.
പൂഞ്ച്, കുപ്വാര ജില്ലകളോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിലേക്കാണ് പാക്ക് പട്ടാളം നിറയൊഴിച്ചത്. പഹൽഹാം ഭീകരാക്രമണത്തിന് ശേഷം തുടർച്ചയായ നാലാമത്തെ പ്രകോപനമാണ് പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ഭീകരരെ സൂരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഭീകരരെ നാലുസ്ഥലങ്ങളിൽ സുരക്ഷാ സേന കണ്ടെത്തിയെന്നാണ് വിവരം. ഒരിടത്ത് സുരക്ഷാസേനയും സൈന്യവും തമ്മിൽ വെടിവെയ്പ്പ് നടന്നെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യം, സി.ആർ.പി.എഫ്., ജമ്മു കശ്മീർ പോലീസ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താനായത്.
Read More
- പഹൽഗാം ഭീകരാക്രണം; 537 പാക്ക് പൗരൻമാർ മടങ്ങി, സ്ഥിതി വിലയിരുത്തി ആഭ്യന്തര മന്ത്രാലയം
- പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷസേന കണ്ടെത്തി, വെടിവെയ്പ്പ് നടന്നെന്ന് റിപ്പോർട്ട്
- ബി.എസ്.എഫ്. ജവാന്റെ മോചനം നീളുന്നു; സഹകരിക്കാതെ പാക്കിസ്ഥാൻ
- പഹൽഗാം ഭീകരാക്രമണം; ഇന്ത്യ മറുപടി നൽകും, നീതി നടപ്പാക്കപ്പെടും: നരേന്ദ്ര മോദി
- Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.