scorecardresearch

Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

Pahalgam Attack: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുന്നതിനിടയിലാണ് സംഭവം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന താഴ്വരയിലുടനീളം വ്യാപകമായ തിരിച്ചിൽ ആരംഭിച്ചു

Pahalgam Attack: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുന്നതിനിടയിലാണ് സംഭവം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന താഴ്വരയിലുടനീളം വ്യാപകമായ തിരിച്ചിൽ ആരംഭിച്ചു

author-image
WebDesk
New Update
pahalgam5

കശ്മീരിൽ വീണ്ടും ആക്രമണം

Jammu Kashmir Pahalgam Terrorist Attack: ശ്രീനഗർ: സംഘർഷം നിലനിൽക്കുന്ന ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു.  അജ്ഞാതരായ തോക്കുധാരികളാണ് വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിൽ ശനിയാഴ്ച ആക്രമണം നടത്തിയത്. ആക്രമത്തിൽ ഗുലാം റസൂൽ മാഗ്രേ (44) എന്നയാളാണ് കൊല്ലപ്പെട്ടത്. 

Advertisment

ഗുലാം റസൂൽ ഖാനിയുടെ വീട്ടിൽ അതിക്രമിച്ചുക്കയറിയ തോക്കുധാരികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയറിലും കൈത്തണ്ടയിലും ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂൽ ഖാനിയെ ആദ്യം ഹന്ദ്വാര ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. 

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത തുടരുന്നതിനിടയിലാണ് സംഭവം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന താഴ്വരയിലുടനീളം വ്യാപകമായ തിരിച്ചിൽ ആരംഭിച്ചു. കഴിഞ്ഞ നാലുദിവസത്തിനിടയിൽ തീവ്രവാദ അനുഭാവം പുലർത്തുന്ന 2,000 ത്തിലധികം ആളുകളെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

ജമ്മു കശ്മീരിൽ പ്രാദേശിക ഭീകരർക്കെതിരെയുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിരിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് ഭീകരരുടെ വീടുകൾ കഴിഞ്ഞ ദിവസം തകർത്തിരുന്നു.പുൽവാമയിലെ മുറാനിലുള്ള അഹ്സാൻ ഉൽ ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാണ്. അതിർത്തിയിലടക്കം ജാഗ്രത നിർദ്ദേശം തുടരുകയാണ്.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിച്ചുചേർക്കണമെന്നാവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. ഇക്കാര്യത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് സംയുക്തമായി സ്പീക്കർക്ക് കത്ത് നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾ നടത്തിവരികയാണ്. 

നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ ഭീകതയ്ക്കെതിയെയുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾക്ക് പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാമിൽ സുരക്ഷ വീഴ്ചയുണ്ടായെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: