/indian-express-malayalam/media/media_files/2025/04/28/EqJMqpZodTHfumY6Tjkx.jpg)
ഹൽഗാം ഭീകരാക്രണം 537 പാക്ക് പൗരൻമാർ മടങ്ങി
Jammu Kashmir, Pahalgam Terrorist Attack:ന്യൂഡൽഹി:പഹൽഗാം ഭീകരാക്രണത്തെ തുടർന്ന് രാജ്യം വിട്ടുപോകണമെന്ന് ഇന്ത്യ നിർദേശം നൽകിയതിനെ തുടർന്ന് ഇതുവരെ മടങ്ങിപ്പോയത് 537 പാക്കിസ്ഥാൻ പൗരൻമാർ. അട്ടാരി അതിർത്തി വഴി കടന്നവരുടെ കണക്ക് മാത്രമാണ് നിലവിൽ സർക്കാരിൻ്റെ കൈവശമുള്ളത്. ഇന്നലെ രാത്രി 10 വരെയാണ് രാജ്യം വിടാൻ പാക് പൗരന്മാർക്ക് അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയെന്നാണ് കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്.
ഞായറാഴ്ച മാത്രം മടങ്ങിയത് 237 പാക് പൗരൻമാരാണ്. ഇന്ത്യയുടെ ഉത്തരവിനുള്ള തിരിച്ചടിയായി പാകിസ്ഥാൻ പ്രഖ്യാപിച്ച മടങ്ങിപ്പോക്ക് പ്രകാരം 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം രാജ്യം വിടണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് 3 പേർക്ക് നൽകിയ നോട്ടീസ് ഇന്ന് പൊലിസ് പിൻവലിച്ചിരുന്നു. കുടുംബമായി ദീർഘകാല വിസയിൽ കേരളത്തിൽ തങ്ങുന്നവരാണിവർ. മെഡിക്കൽ വീസയിൽ ഇന്ത്യയിൽ തുടരുന്ന പാക്ക് പൗരൻമാരുടെ വീസ കാലാവധി ചൊവ്വാഴ്ച കഴിയും.
പാക് പൗരൻമാരുടെ ഇന്ത്യയിൽ നിന്നുള്ള മടക്കത്തിനുള്ള സമയപരിധി കഴിഞ്ഞ ശേഷമുള്ള സാഹചര്യം ആഭ്യന്തര മന്ത്രാലയം വിലയിരുത്തും. പകുതിയാളുകൾ പോലും മടങ്ങിയിട്ടില്ലെന്നാണ് നിഗമനം. കേന്ദ്രം സംസ്ഥാനങ്ങളിലെ കണക്കുകൾ തേടും. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലുമുള്ളവർ തിരികെയെത്തുന്നത്.
അതേസമയം, കശ്മീർ അതിർത്തിയിൽ പാക്ക് പ്രകോപനം തുടരുകയാണ്. തിങ്കളാഴ്ച നിയന്ത്രണ രേഖയ്ക്ക് സമീപം പാക്ക് സൈന്യം വീണ്ടും വെടിവെയ്പ്പ് നടത്തി. പൂഞ്ച്, കുപ്‌വാര ജില്ലകളോട് ചേർന്നുകിടക്കുന്ന സ്ഥലങ്ങളിലേക്കാണ് പാക്ക് പട്ടാളം നിറയൊഴിച്ചത്. പഹൽഹാം ഭീകരാക്രമണത്തിന് ശേഷം തുടർച്ചയായ നാലാമത്തെ പ്രകോപനമാണ് പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ഭീകരരെ സൂരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഭീകരരെ നാലുസ്ഥലങ്ങളിൽ സുരക്ഷാ സേന കണ്ടെത്തിയെന്നാണ് വിവരം. ഒരിടത്ത് സുരക്ഷാസേനയും സൈന്യവും തമ്മിൽ വെടിവെയ്പ്പ് നടന്നെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യം, സി.ആർ.പി.എഫ്., ജമ്മു കശ്മീർ പോലീസ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താനായത്.
Read More
- പ്രകോപനം തുടർന്ന് പാക്ക് സൈന്യം; വീണ്ടും വെടിവെയ്പ്പ്
- പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷസേന കണ്ടെത്തി, വെടിവെയ്പ്പ് നടന്നെന്ന് റിപ്പോർട്ട്
- ബി.എസ്.എഫ്. ജവാന്റെ മോചനം നീളുന്നു; സഹകരിക്കാതെ പാക്കിസ്ഥാൻ
- പഹൽഗാം ഭീകരാക്രമണം; ഇന്ത്യ മറുപടി നൽകും, നീതി നടപ്പാക്കപ്പെടും: നരേന്ദ്ര മോദി
- Jammu Kashmir Terror Attack: കശ്മീരിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക പാർലമെന്റെ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.