scorecardresearch

Jammu Kashmir Terror Attack: ബി.എസ്.എഫ്. ജവാന്റെ മോചനം നീളുന്നു; സഹകരിക്കാതെ പാക്കിസ്ഥാൻ

Pahalgam Terror Attack Updates: ബിഎസ്എഫ് ജവാൻ, പശ്ചിമ ബംഗാൾ ഹുഗ്ലി സ്വദേശി പൂർണം കുമാർ ഷാ ബുധനാഴ്ചയാണ് പാക്ക് പട്ടാളത്തിന്റെ കസ്റ്റഡിലായത്. അന്താരാഷ്ട്ര അതിർത്തി കടന്നെന്നാരോപിച്ചാണ് ജവാനെ പാക്കിസ്ഥാൻ പിടികൂടിയത്

Pahalgam Terror Attack Updates: ബിഎസ്എഫ് ജവാൻ, പശ്ചിമ ബംഗാൾ ഹുഗ്ലി സ്വദേശി പൂർണം കുമാർ ഷാ ബുധനാഴ്ചയാണ് പാക്ക് പട്ടാളത്തിന്റെ കസ്റ്റഡിലായത്. അന്താരാഷ്ട്ര അതിർത്തി കടന്നെന്നാരോപിച്ചാണ് ജവാനെ പാക്കിസ്ഥാൻ പിടികൂടിയത്

author-image
WebDesk
New Update
pahalgam456

ബി.എസ്.എഫ്. ജവാന്റെ മോചനം നീളുന്നു

Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാകിസ്താന്റെ പിടിയിൽ ആയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ കാണുമെന്ന് ബിഎസ്എഫ് ജവാന്റെ ഭാര്യ നേരത്തെ പറഞ്ഞിരുന്നു.തിരിച്ചുവരവിന് സാധ്യമായതൊക്കെ ചെയ്യണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ജവാന്റെ മാതാപിതാക്കളും കൊൽക്കത്തയിൽ പ്രതികരിച്ചിരുന്നു.

Advertisment

അതേസമയം, പാകിസ്ഥാൻ പിടിയിലുള്ള ജവാന്റെ ഭാര്യയെയും മാതാപിതാക്കളെയും ബിഎസ്എഫ് ഉദ്യോഗസ്ഥർ നേരിൽകണ്ടു.ജവാനെ  തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്ന് കുടുംബത്തെ അറിയിച്ചു.ജവാനെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്.

ബിഎസ്എഫ് ജവാൻ, പശ്ചിമ ബംഗാൾ ഹുഗ്ലി സ്വദേശി പൂർണം കുമാർ ഷാ ബുധനാഴ്ചയാണ് പാക്ക് പട്ടാളത്തിന്റെ കസ്റ്റഡിലായത്. നാൽപ്പതുകാരനായ പൂർണം കുമാർ ഷാ, കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടയിലാണ് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്ക് പട്ടാളം പിടികൂടിയത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായാണ് അറസ്റ്റ്.182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് പൂർണം കുമാർ ഷാ. 

Advertisment

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ഭീകരരെ സൂരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഭീകരരെ നാലുസ്ഥലങ്ങളിൽ സുരക്ഷാ സേന കണ്ടെത്തിയെന്നാണ് വിവരം. ഒരിടത്ത് സുരക്ഷാസേനയും സൈന്യവും തമ്മിൽ വെടിവെയ്പ്പ് നടന്നെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യം, സി.ആർ.പി.എഫ്., ജമ്മു കശ്മീർ പോലീസ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താനായത്. 

നേരത്തെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യയ്ക്കൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: