scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; കണക്കുതീർക്കാൻ രാജ്യം: ഭീകരരെ സുരക്ഷസേന കണ്ടെത്തി

Pahalgam Terror Attack Updates: ഭീകരർ നിലവിൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ പ്രദേശവാസികളുടെ വീടുകളിലെത്തിയെന്നാണ് സൂചന

Pahalgam Terror Attack Updates: ഭീകരർ നിലവിൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ പ്രദേശവാസികളുടെ വീടുകളിലെത്തിയെന്നാണ് സൂചന

author-image
WebDesk
New Update
pahalgam43

പഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷസേന കണ്ടെത്തി

Jammu Kashmir, Pahalgam Terrorist Attack:ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ഭീകരരെ സൂരക്ഷാസേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഭീകരരെ നാലുസ്ഥലങ്ങളിൽ സുരക്ഷാ സേന കണ്ടെത്തിയെന്നാണ് വിവരം. ഒരിടത്ത് സുരക്ഷാസേനയും സൈന്യവും തമ്മിൽ വെടിവെയ്പ്പ് നടന്നെന്നും റിപ്പോർട്ടുകളുണ്ട്. സൈന്യം, സി.ആർ.പി.എഫ്., ജമ്മു കശ്മീർ പോലീസ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താനായത്. 

Advertisment

ഭീകരർ നിലവിൽ  കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. രാത്രി ഭക്ഷണം തേടി ഭീകരർ പ്രദേശവാസികളുടെ വീടുകളിലെത്തിയെന്നാണ് സൂചന. ആദ്യം ഭീകരകെ സുരക്ഷാ സേന കണ്ടത് അനന്തനാഗ് ജില്ലയിലെ ഹപത്‌നാർ എന്ന് ഗ്രാമത്തിലാണെന്നാണ് വിവരം. ഉയർന്ന് കുന്നിൻ ചെരിവുകളുള്ള പ്രദേശമാണിത്. 

കുൽഗാം കാടുകളിലാണ് രണ്ടാമതായി ഭീകരരെ കണ്ടെത്തിയത്. ഇവിടെവെച്ചാണ് സുരക്ഷസേനയും ഭീകരരും തമ്മിൽ വെടിവെയ്പ്പ് നടന്നെതെന്നാണ് വിവരം. ത്രാൽ റിഡ്ജ് എന്ന് പ്രദേശത്താണ് മൂന്നാമത് സുരക്ഷസേന ഭീകരരെ കണ്ടെത്തിയത്. ഏറ്റവും ഒടുവിലാണ് കോക്കർനാഗ് മേഖലയിൽ കണ്ടത്തിയത്. 

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിലാണ് അദ്ദേഹം ഇക്കാര്യം ആവർത്തിച്ചത്. ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യയ്ക്കൊപ്പം ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Advertisment

"പഹൽഗാമിലെ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയെയാണ് കാണിക്കുന്നത്. ആക്രമണം അവരുടെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്‌കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനം വർദ്ധിച്ചു, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക് ഇത് ഇഷ്ടപ്പെട്ടില്ല".-മോദി പറഞ്ഞു. 

"ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ലോകം മുഴുവൻ 140 കോടി ഇന്ത്യക്കാർക്കൊപ്പം നിലകൊള്ളുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഞാൻ ഒരിക്കൽ കൂടി ഉറപ്പുനൽകുന്നു. നീതി നടപ്പാക്കപ്പെടും. ഈ ആക്രമണത്തിലെ കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ മറുപടി നൽകും"- മോദി വ്യക്തമാക്കി.

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: