scorecardresearch

Jammu Kashmir Terror Attack: കശ്മീരിന്റെ ടൂറിസം പ്രതീക്ഷകൾ തകർത്ത പഹൽഗാം ഭീകരാക്രമണം

Pahalgam Terror Attack: സഞ്ചാരികളുടെ വർധനവിൻറെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികളാണ് ടൂറിസം മേഖലയിൽ സർക്കാർ നടത്തിവന്നിരുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ടൂറിസമെന്ന് വാക്ക് 27 തവണയാണ് പരാമർശിച്ചത്

Pahalgam Terror Attack: സഞ്ചാരികളുടെ വർധനവിൻറെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികളാണ് ടൂറിസം മേഖലയിൽ സർക്കാർ നടത്തിവന്നിരുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ടൂറിസമെന്ന് വാക്ക് 27 തവണയാണ് പരാമർശിച്ചത്

author-image
WebDesk
New Update
kasmirtourism

കശ്മീരിന്റെ ടൂറിസം പ്രതീക്ഷകൾ തകർത്ത പഹൽഗാം ഭീകരാക്രമണം

Jammu Kashmir Pahalgam Terrorist Attack: ശ്രീനഗർ: കശ്മീർ താഴവരയുടെ ടൂറിസം പ്രതീക്ഷകളെ തല്ലിക്കെടുത്തി പഹൽഗാം ഭീകരാക്രമണം. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഏഴ് ശതമാനമാണ് ടൂറിസം മേഖല നൽകിയിരുന്ന സംഭാവന. വരും വർഷങ്ങളിൽ ഇത് 15-ശതമാനമായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള വിവിധ പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടയിലാണ് നിരപരാധികളായ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം. 

49 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പൂട്ടി

Advertisment

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കശ്മീരിലെ പ്രമുഖമായ 49 ടൂറിസം സ്‌പോട്ടുകളാണ് അടച്ചുപൂട്ടിയത്. വേനൽ അവധിക്കാലത്ത് ഏറ്റവുമധികം സഞ്ചാരികൾ ജമ്മുകശ്മീരിൽ എത്തിക്കൊണ്ടിരുന്ന സമയത്താണ് ഭീകരാക്രമണം.കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരുന്നത്.

2024-ൽ,2.36 കോടി വിനോദസഞ്ചാരികളാണ് കശ്മീരിൽ സന്ദർശനം നടത്തിയത്.  മുൻ വർഷത്തേക്കാൾ 10.9 ശതമാനം കൂടുതലാണ്. 2022 ൽ, 1.89 കോടി വിനോദസഞ്ചാരികൾ മാത്രമാണ് ജമ്മു കശ്മീർ സന്ദർശിച്ചത്.

സഞ്ചാരികളുടെ വർധനവിൻറെ പശ്ചാത്തലത്തിൽ വിവിധ പദ്ധതികളാണ് ടൂറിസം മേഖലയിൽ സർക്കാർ നടത്തിവന്നിരുന്നത്. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ ടൂറിസമെന്ന് വാക്ക് 27 തവണയാണ് പരാമർശിച്ചത്.

Advertisment

2025-26 വർഷത്തിൽ ജമ്മു കശ്മീർ സർക്കാർ ടൂറിസം മേഖലയ്ക്കായി 390.2 കോടി രൂപയാണ് നീക്കിവെച്ചത്. കൂടാതെ വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിൻറെ ഭാഗമായി  ജമ്മു കശ്മീർ ഭരണകൂടം 2020 ൽ ഒരു സമഗ്ര ടൂറിസം നയം ആവിഷ്‌കരിച്ചിരുന്നു. 

പ്രതിവർഷം ഏകദേശം 50,000 പേർക്ക് തൊഴിൽ സൃഷ്ടിക്കാനും പ്രതിവർഷം 2,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ നയം. എന്നാൽ കോവിഡ് പ്രതിസന്ധി സംസ്ഥാനത്തിൻറെ ടൂറിസം മേഖലയ്ക്ക് ഏറെ ആഘാതം സ്രഷ്ടിച്ചിരുന്നു. അതിൽ നിന്ന് കരകയറുന്നതിനിടയിലാണ് ഭീകരവാദം സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധി സ്രഷ്ടിച്ചിരിക്കുന്നത്.

ഇനിയെന്ത് ?

ടൂറിസമാണ് ജമ്മുകശ്മീരിന്റെ നട്ടെല്ല്. അതിനാലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ടൂറിസം മേഖലയിൽ കുടുതൽ പണം നിക്ഷേപിച്ചതും. രാജ്യത്തിനകത്ത് നിന്നുള്ള സഞ്ചാരികളെക്കാൾ വിദേശികളാണ് കശ്മീരിൽ കൂടുതലായി എത്തുന്നത്. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാനാണ് സാധ്യത.

ജമ്മുകശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിലൂടെ മാത്രമേ സഞ്ചാരികളുടെ ഒഴുക്ക് ഇനിയും യാഥാർഥ്യമാവുകയുള്ളു. അതിനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ. പഴുതടച്ച് സുരക്ഷ ഉറപ്പാക്കി സഞ്ചാരികളെ ജമ്മു കശ്മീരിൽ എത്തിക്കുകയെന്നതിനാണ് സർക്കാരുകൾ പ്രഥമ പരിഗണന നൽകുന്നത്. 

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: