/indian-express-malayalam/media/media_files/2025/04/29/I6Soz7c85yilwD95UNHY.jpg)
ചിത്രം: വിക്കീമീഡിയ കോമൺസ്
ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ മുൻകരുതലുകളാമായി ജമ്മു കശ്മീർ സർക്കാർ. താഴ്‌വരയിലെ 50 ഓളം വിനോദസഞ്ചാര കേന്ദ്രങ്ങളും ട്രെക്കിങ് പാതകളും അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചു.
ഗുരെസ് വാലി, ദോഡപത്രി, വെരിനാഗ്, ബംഗസ് വാലി, യുസ്മാർഗ് എന്നിവ ഉൾപ്പെടെയുള്ള പ്രശസ്ത സ്ഥലങ്ങളാണ് മതിയായ സുരക്ഷ സാന്നിധ്യമില്ലാത്തതിനാൽ അടച്ചുപൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ആക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു തദ്ദേശവാസിയും കൊല്ലപ്പെട്ട സഹാചര്യത്തിൽ, വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ സ്ഥലങ്ങൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മതിയായ സുരക്ഷയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ശ്രീനഗറിൽ നിന്ന് 45 കിലോമീറ്റർ മാത്രം അകലെയുള്ള സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ദോഡപത്രി വിനോദസഞ്ചാര കേന്ദ്രവും അടച്ചുപൂട്ടിയിട്ടുണ്ട്. വടക്കൻ കശ്മീരിലെ ബംഗസ് താഴ്‌വര, തെക്കൻ കശ്മീരിലെ വെരിനാഗ്, അടുത്തിടെ സഞ്ചാരികൾക്കായി തുറന്നുകൊടുത്ത നിയന്ത്രണരേഖയിലെ കമാൻ പോസ്റ്റും അടച്ചുപൂട്ടിയിട്ടുണ്ട്.
സാഹസിക വിനോദസഞ്ചാരികളും ട്രെക്കങ് പ്രേമികളും കൂടുതലായെത്തിയിരുന്ന കൗസർനാഗ് തടാകവും അടച്ചുപൂട്ടി. പഹൽഗാം, ഗുൽമാർഗ് തുടങ്ങിയ സ്ഥലങ്ങൾ വിനോദസഞ്ചാരികൾക്കായി തുറന്നിരിക്കുമെന്നും, എന്നാൽ ചില പ്രദേശങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
അടച്ചിട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറത്ത് പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കും. നിശ്ചിത സ്ഥലങ്ങളിലേക്ക് എത്തുന്ന യാത്രക്കാരെ തടയുമെന്നും അധികൃതർ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ അടിച്ചിടാനുള്ള തീരുമാനം പഹൽഗാം ആക്രമണം മാത്രമല്ലെന്നും എല്ലാ സ്ഥലങ്ങളുടെയും സുരക്ഷാ അവലോകനത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നതാണെന്നും ഉന്നത വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുറന്നിട്ടുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സമഗ്രമായ സുരക്ഷാ അവലോകനം നടത്താനും മതിയായ ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞാൽ ക്രമേണ അവ വീണ്ടും തുറക്കാനും സർക്കാർ പദ്ധതിയിടുന്നതായി വൃത്തങ്ങൾ അറിയിച്ചു.
Read More
- 1990 ലെ കസ്റ്റഡി മരണക്കേസ്: സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
- പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്
- പഹൽഗാം ഭീകരാക്രമണം: സുരക്ഷാ സേന ഭീകരർക്ക് തൊട്ടരികെയെന്ന് വിവരം
- പഹൽഗാം ഭീകരാക്രമണം; മരത്തിന് മുകളിലിരുന്ന് കണ്ടയാൾ പ്രധാന സാക്ഷി
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാന് പിന്തുണയുമായി ചൈന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us