/indian-express-malayalam/media/media_files/2025/04/29/UMYydh99DbtVkHAwU8bB.jpg)
സഞ്ജീവ് ഭട്ട്
ന്യൂഡൽഹി: 1990 ലെ കസ്റ്റഡി മരണക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിക്കണമെന്നും ജീവപര്യന്തം ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് സഞ്ജീവ് ഭട്ടിന്റെ അപ്പീലിൽ വാദം കേൾക്കൽ വേഗത്തിലാക്കാൻ ഉത്തരവിട്ടു.
ജാംനഗറിൽ 1990ൽ ഉണ്ടായ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷയാണ് സഞ്ജീവ് ഭട്ടിന് വിധിച്ചത്. 1990 ൽ ഗുജറാത്തിലെ ജാംനഗറിൽ അഡീഷണൽ പോലീസ് സൂപ്രണ്ടായി ഭട്ട് നിയമിതനായ കാലത്താണ് കേസിന് ആസ്പദമായ സംഭവം. ജാംജോദ്പൂർ നഗരത്തിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് 133 ഓളം പേരെ അദ്ദേഹം കസ്റ്റഡിയിലെടുത്തിരുന്നു. 1990 നവംബർ 18 ന്, കസ്റ്റഡിയിലെടുത്തവരിൽ ഒരാളായ പ്രഭുദാസ് ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇയാൾ കസ്റ്റഡിയിലിരിക്കെ പീഡനത്തിന് ഇരയായതായി ആരോപണം ഉയർന്നിരുന്നു.
ഭട്ട് ഉൾപ്പെടെ ഏഴ് പോലീസുകാർക്കെതിരെ മരിച്ചയാളുടെ സഹോദരൻ അമൃത്‌ലാൽ വൈഷ്ണാനി കസ്റ്റഡി മരണത്തിന് നൽകി. 2019 ജൂണിൽ ജാംനഗർ സെഷൻസ് കോടതി ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി ശരിവച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.