scorecardresearch

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്

കോൺഗ്രസ് നേതാക്കളായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗെയുമാണ് നരേന്ദ്ര മോദിക്ക് കത്തെഴുതിയത്

കോൺഗ്രസ് നേതാക്കളായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗെയുമാണ് നരേന്ദ്ര മോദിക്ക് കത്തെഴുതിയത്

author-image
WebDesk
New Update
Rahul Gandhi Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് നേതാക്കൾ കത്തയച്ചു

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് നേതാക്കൾ കത്തയച്ചു. പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗെയുമാണ് നരേന്ദ്ര മോദിക്ക് കത്തെഴുതിയത്. 

Advertisment

പഹൽഗാമിലെ ഭീകരാക്രമണം രാജ്യത്തെ ഓരോരുത്തരെയും രോഷാകുലരാക്കിയിട്ടുണ്ട്. ഈ സമയത്ത് ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിക്കണം. പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുചേർത്ത് ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കാൻ അവസരം ഉണ്ടാവണമെന്ന് രാഹുൽ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, തുടർച്ചയായ അഞ്ചാം ദിവസവും ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുപ്‌വാരയിലും ബാരാമുള്ളയിലും പാക്കിസ്ഥാൻ പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. പൂഞ്ചിലേക്കും അഖ്‌നൂരിലേക്കും വെടിനിർത്തൽ ലംഘനങ്ങൾ വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് പാക് ഭീകരർ ഏകദേശം ഒന്നര വർഷം മുമ്പ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി സംശയം. സാംബ-കതുവ മേഖലയിലേക്ക് അതിർത്തി വേലി മുറിച്ചുകടന്നാണ് ഈ സംഘം പ്രവേശിച്ചതെന്നും അതിനുശേഷം നിരവധി ഭീകരാക്രമണങ്ങൾ നടത്തിയെന്നും സംശയിക്കുന്നു. താഴ്‌വരയിലെ ചില ഭീകരാക്രമണങ്ങളെ തുടർന്ന് ഈ നുഴഞ്ഞുകയറ്റ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.

Read More

Advertisment
Rahul Gandhi Terrorist Attack Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: