/indian-express-malayalam/media/media_files/2025/04/29/6CvCtw2NsOlHY6U7G2Gj.jpg)
ചിത്രം: എഎൻഐ
ഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട തിരിച്ചടിയ്ക്കുള്ള രീതിയും ലക്ഷ്യവും സമയവും ഇന്ത്യയുടെ സായുധ സേനയ്ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്രം ഉണ്ടെന്ന് ചൊവ്വാഴ്ച നടന്ന ഉന്നതതല സുരക്ഷാ യോഗത്തിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്നു സായുധ സേനകളുടെയും മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നമ്മുടെ സായുധ സേനയിൽ പൂർണ വിശ്വാസമുണ്ടെന്നും എങ്ങനെ, എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും മോദി പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വിവിധ പ്രതിരോധ നടപടികൾ ഇന്ത്യ പരിഗണിക്കുന്നതിനിടെയാണ് ഇന്ന് ഉന്നതതല സുരക്ഷാ യോഗം നടന്നത്. ആക്രമണത്തിന് ഉത്തരവാദികളായവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നിരന്തരം പിന്തുരമെന്നും അവർക്ക് ചിന്തിക്കാനാവാത്ത ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യ പാകിസ്ഥാനെതിരെ ആരംഭിച്ചു കഴിഞ്ഞു. ഉറി ആക്രമണത്തിന് തിരിച്ചടിയായി 2016ൽ നടന്ന സർജിക്കൽ സ്‌ട്രൈക്ക്, പുൽവാമ ആക്മണത്തിന് മറുപടിയായി 2019ൽ നടന്ന ബാലകോട്ട് വ്യോമാക്രമണം തുടങ്ങി മോദി ഭരണകൂടത്തിന്റെ മുൻകാല നടപടികൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങാൻ സാധ്യയേറെയാണ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അർദ്ധസൈനിക വിഭാഗത്തിലെയും മറ്റു സുരക്ഷാ ഏജൻസികളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി പ്രത്യേക ഉന്നതതല യോഗം നടത്തിയിരുന്നു.
Read More
- പഹൽഗാം ഭീകരാക്രമണം: സുരക്ഷാ സേന ഭീകരർക്ക് തൊട്ടരികെയെന്ന് വിവരം
- പഹൽഗാം ഭീകരാക്രമണം; മരത്തിന് മുകളിലിരുന്ന് കണ്ടയാൾ പ്രധാന സാക്ഷി
- 1990 ലെ കസ്റ്റഡി മരണക്കേസ്: സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
- പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് രാഹുലിന്റെ കത്ത്
- പഹൽഗാം ഭീകരാക്രമണം; പാക്കിസ്ഥാന് പിന്തുണയുമായി ചൈന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.