scorecardresearch

Jammu Kashmir Terror Attack: ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാൽ, ബംഗ്ലാദേശ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കണം: വിവാദമായി പ്രസ്താവന

Pahalgam Terror Attack: ബംഗ്ലാദേശ് റൈഫിൾസ് കലാപം അന്വേഷിക്കാൻ യുനസ് ഭരണകൂടം നിയോഗിച്ച കമ്മിഷന്റെ ചെയർമാൻ കൂടിയാണ് ഹസ്ലൂർ റഹ്മാൻ. അതിനാൽ, മുൻ സൈനീക ഉദ്യോഗസ്ഥൻ കൂടിയാ ഹസ്ലൂർ റഹ്മാന്റെ പ്രസ്താവനയെ ഏറെ ഗൗരവ്വത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത്

Pahalgam Terror Attack: ബംഗ്ലാദേശ് റൈഫിൾസ് കലാപം അന്വേഷിക്കാൻ യുനസ് ഭരണകൂടം നിയോഗിച്ച കമ്മിഷന്റെ ചെയർമാൻ കൂടിയാണ് ഹസ്ലൂർ റഹ്മാൻ. അതിനാൽ, മുൻ സൈനീക ഉദ്യോഗസ്ഥൻ കൂടിയാ ഹസ്ലൂർ റഹ്മാന്റെ പ്രസ്താവനയെ ഏറെ ഗൗരവ്വത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത്

author-image
WebDesk
New Update
bangala

ഹസ്ലുർ റഹ്മാൻ (ഫൊട്ടൊ കടപ്പാട്- ഫെയ്സ് ബുക്ക്)

Jammu Kashmir Pahalgam Terrorist Attack:  ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെ ഇന്ത്യ ആക്രമിച്ചാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കീഴടക്കണമെന്ന് വിവാദ പ്രസ്താവനയുമായി ബംഗ്ലാദേശിലെ മുൻ സൈനീക ഉദ്യോഗസ്ഥൻ. ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ അടുത്ത സഹായിയായ മുൻ സൈനീക ഉദ്യോഗസ്ഥൻ മേജർ ജനറൽ എ.എൽ.എം. ഹസ്ലുർ റഹ്മാനാണ് വിവാദ പ്രസ്താവന നടത്തിയത്. 

Advertisment

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കൈവശപ്പെടുത്തണം. ഇതിനായി ചൈനയുമായി ചർച്ചകൾ നടത്തണം. ഇക്കര്യത്തിൽ ചൈനയുമായി ചേർന്ന സംയുക്ത സൈനീക നീക്കം നടത്തണം. -ഹസ്ലുർ റഹ്മാൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.  

അതേസമയം, ഹസ്ലൂർ റഹ്മാന്റെ പ്രസ്താവനയെ തള്ളി ബംഗ്ലാദേശിലെ താത്കാലിക ഭരണകൂടം രംഗത്തെത്തി. ഹസ്ലൂർ റഹ്മാന്റെ പ്രസ്താവനയുമായി സർക്കാരിന് യാതൊരു ബന്ധവുമില്ല. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ബംഗ്ലാദേശ് മാനിക്കുന്നു. പ്രാദേശിക സമഗ്രത, പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം എന്നിവയ്ക്കാണ് ബംഗ്ലാദേശ് ഊന്നൽ നൽകുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ധാക്കയിൽ നിന്നുള്ള ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. 

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യുനസിന്റെ വിശ്വസ്തരിൽ ഒരാളാണ് വിവാദ പ്രസ്താവന നടത്തിയ ഹസ്ലൂർ റഹ്മാൻ. 2009 ലെ ബംഗ്ലാദേശ് റൈഫിൾസ് കലാപം അന്വേഷിക്കാൻ യുനസ് ഭരണകൂടം നിയോഗിച്ച കമ്മിഷന്റെ ചെയർമാൻ കൂടിയാണ് ഹസ്ലൂർ റഹ്മാൻ. അതിനാൽ, മുൻ സൈനീക ഉദ്യോഗസ്ഥൻ കൂടിയാ ഹസ്ലൂർ റഹ്മാന്റെ പ്രസ്താവനയെ ഏറെ ഗൗരവ്വത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത്. നേരത്തെ, കരയാൽ ചുറ്റപ്പെട്ട വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശ് വഴി മാത്രമേ സമുദ്രാതിർത്തി ഉള്ളെന്ന് തരത്തിലുള്ള വിവാദ പ്രസ്താവന മുഹമ്മദ് യുനസും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മുൻ സൈനീക ഉദ്യോഗസ്ഥന്റെ വിവാദ പ്രസ്താവന.

Advertisment

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ലോക ബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന  ധനസഹായം നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്, എഫ്എടിഎഫിനോട് പാകിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും.

ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സ്ഥാപനമാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ പാക്കിസ്ഥാനിലേക്കുള്ള വിദേശനിക്ഷേപങ്ങളിലും അനധികൃതപണമൊഴുക്കിലും നിയന്ത്രണം ഉണ്ടാകും. പാക്കിസ്ഥാൻ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായ നിരീക്ഷണം ഏർപ്പെടുത്തും.നേരത്തെ 2018ൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 2022-ലാണ് ഗ്രേലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്. 

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: