scorecardresearch

Jammu Kashmir Terror Attack: പാക്കിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ

Pahalgam Terrorist Attack: ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തിയതോടെ പാക്ക് പഞ്ചാബിൽ രൂക്ഷ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. ജലസേചനത്തിനും ഈ വെള്ളം പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്

Pahalgam Terrorist Attack: ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തിയതോടെ പാക്ക് പഞ്ചാബിൽ രൂക്ഷ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. ജലസേചനത്തിനും ഈ വെള്ളം പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്

author-image
WebDesk
New Update
INDUS2

ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ

Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് കനത്ത പ്രഹരം നൽകി ഇന്ത്യ. നേരത്തെ പാക്ക് പ്രകോപനത്തിന് പിന്നാലെ സിന്ധുനദീ ജലകരാറിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇതിനുപിന്നാലെ പാക്ക് പഞ്ചാബിലേക്കുള്ള ജലവിതരണം നിയന്ത്രിക്കുന്ന ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തി. ഇതോടെ പാക്ക് പഞ്ചാബിലേക്കുള്ള ഡാമിൽ നിന്നുള്ള ജലവിതരണം പൂർണമായി തടസ്സപ്പെട്ട നിലയിലാണ്. 

Advertisment

ചെനാബ് നദിക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ട് ജലവൈദ്യൂതി പദ്ധതിയ്ക്കുള്ള പ്രധാന ഡാമുകളിലൊന്നാണ്. പാക്കിസ്ഥാനുമായുള്ള സിന്ധുനദീ ജലകരാറിൽ ഉൾപ്പെടുന്ന പുഴകളിലൊന്നാണ് ചെനാബ്. ചെനാബ് നദിയ്ക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം വൈദ്യുതി ഉത്പാദനത്തിനാണ് കരാർ പ്രകാരം ഇന്ത്യ പാക്കിസ്ഥാന് നൽകി വന്നിരുന്നത്. 

ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേകൾ ഇന്ത്യ താഴ്ത്തിയതോടെ പാക്ക് പഞ്ചാബിൽ രൂക്ഷ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. വൈദ്യുതി ഉത്പാദനത്തിന് പുറമേ അണക്കെട്ടിലെ അധികജലം ജലസേചനത്തിനും പാക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്.

പാക്ക് പഞ്ചാബിലെ കൃഷിയിടങ്ങളിലേക്കുള്ള പ്രധാന ജലസേചന പദ്ധതികളെല്ലാം ചെനാബ് നദിയെ ആശ്രയിച്ചാണ്. എന്നാൽ, ഇന്ത്യ നടപടികൾ ശക്തമാക്കിയതോട പാക്ക് പഞ്ചാബിൽ രൂക്ഷമായ ജലദൗർലഭ്യതയ്ക്കും കൃഷിനാശത്തിനും കാരണമാകും. 

Advertisment

പാക്കിസ്ഥാനിലെ ഏറ്റവും ഫലഭൂഷ്ഠിതമായ പ്രദേശമാണ് പഞ്ചാബ് പ്രവിശ്യ. അതേസമയം, ബാഗ്ലിഹാർ അണക്കെട്ടിന്റെ സ്പിൽവേ താഴ്ത്തിയ നടപടി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഝലം നദിയുടെ ഭാഗമായ കിഷൻഗംഗ അണക്കെട്ടിന്റെ സ്പിൽവേകളും സമാനമായ രീതിയിൽ താഴ്ത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

നേരത്തെ, പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാൻ വഴി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും കേന്ദ്ര സർക്കാർ പൂർണമായി നിരോധിച്ചിരുന്നു.പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെയാണ് നടപടി. 

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: