scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; കണക്കുതീർക്കാൻ പൂർണ സജ്ജമായി നാവികസേന

Pahalgam Terror Attack: നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി

Pahalgam Terror Attack: നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി

author-image
WebDesk
New Update
navy1111

പൂർണ സജ്ജമായി നാവികസേന

Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പൂർണ സജ്ജമായി നാവികസേന. സമുദ്ര പാതകളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യൻ മാരിടൈം അധികൃതർ നാവിഗേഷൻ മുന്നറിയിപ്പ് നൽകി.

Advertisment

നാവികസേന അറബിക്കടലിൽ നടത്തുന്ന പരിശീലനങ്ങൾ കണക്കിലെടുത്ത് വാണിജ്യ കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സുരക്ഷ ഉറപ്പാക്കാൻ വാണിജ്യ കപ്പലുകൾ പരിശീലനം നടത്തുന്ന പാത ഒഴിവാക്കാനും മുന്നറിയിപ്പിൽ പറയുന്നു. പ്രധാന നഗരങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സേനകളോട് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകിയതായാണ് വിവരം.

അതിനിടയിൽ പഹൽഗാമിൽ ഉണ്ടായതുപോലുള്ള ഭീകരാക്രമണങ്ങൾ പ്രാദേശിക സഹായം ഇല്ലാതെ സംഭവിക്കില്ലെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ആരെങ്കിലും പിന്തുണക്കാതെ ഇത്തരം സംഭവങ്ങൾ നടക്കില്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

അതേസമയം, നിയന്ത്രണ രേഖയിൽ തുടർച്ചയായുള്ള പാക്ക് പ്രകോപനത്തിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഞായറാഴ്ച കശ്മീരിലെ കുപ്വാര, ബാരമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നിവടങ്ങളിലെ നിയന്ത്രണ രേഖയിലേക്ക് പാക്ക് പട്ടാളം വെടിയുതിർത്തത്.

Advertisment

തൊട്ടുപുറകെ അതിർത്തി മേഖലകയിലേ് പാക്ക് പട്ടാളക്യാമ്പുകളിലേക്ക് ഇന്ത്യൻ സൈന്യവും വെടിയുതിർത്തു. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഇന്ത്യൻ സൈനീക വൃത്തങ്ങൾ അറിയിച്ചു.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: