scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ലക്ഷ്യമിട്ടത് ശ്രീനഗറിലെ വിനോദസഞ്ചാരികളെയെന്ന് ഉന്നത ഉദ്യോഗസ്ഥർ

Pahalgam Terror Attack: ജമ്മു കശ്മീർ പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾക്ക് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നു. അവർ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു

Pahalgam Terror Attack: ജമ്മു കശ്മീർ പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾക്ക് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നു. അവർ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു

author-image
Seena Sathya
New Update
news

എക്സ്പ്രസ് ഫോട്ടൊ: ഷുഹൈബ് മസൂദി

Jammu Kashmir Pahalgam Terrorist Attack:ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ശ്രീനഗറിലെ ഹോട്ടലുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാകുമെന്ന് സുരക്ഷാ ഏജൻസിക്കും സർക്കാരിനും ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിരുന്നതായി ഉന്നത വൃത്തങ്ങളിൽനിന്നുള്ള വിവരം. ആക്രമണ ഭീഷണിയെ തുടർന്ന്, സബർവാൻ പർവതനിരകളുടെ താഴ്‌വരയിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. "ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ആക്രമണത്തിന് മുമ്പ് കുറച്ച് ദിവസം താഴ്‌വരയിൽ ക്യാംപ് ചെയ്തിരുന്നു," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

Advertisment

"ജമ്മു കശ്മീർ പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾക്ക് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചിരുന്നു. അവർ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലായിരിക്കുമെന്ന് അവർ കരുതി... കാരണം സാധാരണക്കാരെ കൊലപ്പെടുത്തുന്നത് കൂടുതലും ദക്ഷിണ കശ്മീരിലാണ്," ഉദ്യോഗസ്ഥൻ പറഞ്ഞു. അതിനാൽ, പഹൽഗാം ആക്രമണത്തിന് 10-15 ദിവസങ്ങൾക്ക് മുമ്പ് ഡാച്ചിഗാം, നിഷാത്, അതിനു സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. പക്ഷേ, ഭീകരാക്രമണത്തെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്റലിജൻസ് വിവരങ്ങൾ കൃത്യമായിരുന്നില്ലെന്നും പഹൽഗാം ആക്രമണത്തിനു ശേഷമാണ് അവ പുറത്തുവന്നതെന്നും ജമ്മു കശ്മീർ പോലീസിലെ ഒരു വൃത്തം പറഞ്ഞു. പഹൽഗാം ആക്രമണം നടത്തിയത് നാല് ഭീകരരാണെന്നും അവരിൽ രണ്ട് പേർ താഴ്‌വരയിൽ നിന്നുള്ളവരാണെന്നും ഉറപ്പായിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

താഴ്‌വരയിൽനിന്നുള്ള ഈ രണ്ടു ഭീകരർ ആക്രമണത്തിനു മുൻപ് വിനോദസഞ്ചാരികളുമായി അടുത്തിടപഴകിയെന്ന് വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അവർ വിനോദസഞ്ചാരികളെ ഒരു ഫുഡ് കോർട്ട് കോംപ്ലക്സിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്ന് സംശയിക്കുന്ന മറ്റ് രണ്ട് ഭീകരർ വളരെ അടുത്ത് നിന്ന് അവർക്ക് നേരെ വെടിയുതിർത്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ''ഭീകരർ 4-5 ദിവസമായി ബൈസാരനിലും പരിസരത്തും ഉണ്ടായിരുന്നു. പ്രദേശവാസികളിൽ ചിലരുടെ പിന്തുണയില്ലാതെ ആക്രമണം നടത്താൻ അവർക്ക് കഴിയില്ലായിരുന്നു," ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

Advertisment
Jammu And Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: