/indian-express-malayalam/media/media_files/PZrpjOovwLbDpjQfVr68.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: ഡൽഹിയിൽ മോമോസ് വിൽപ്പനക്കാരനെ 15 കാരൻ കുത്തി കൊലപ്പെടുത്തി. താനും അമ്മയും ജോലി ചെയ്തിരുന്ന മോമോസ് കടഉടമയെയാണ് ആൺകുട്ടി കൊലപ്പെടുത്തിയത്. അമ്മയുടെ മരണത്തിലുള്ള പ്രതികാരമാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് മരണം സ്ഥിരീകരിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഒന്നിലധികം കുത്തേറ്റ കടയുടമ, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസമാണ് 15കാരന്റെ അമ്മ മോമോസ് കടയിൽ വച്ച് ഷോക്കേറ്റ് മരണപ്പെട്ടത്. ബിഎൻഎസ് സെക്ഷൻ 106 (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കടഉടമയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
"അമ്മയുടെ മരണത്തിലുണ്ടായ പകയാണ് കൊലപാതകത്തിന് കാരണം. അമ്മയുടെ മരണത്തിന് ഉത്തരവാദി കട ഉടമയാണെന്ന് ആൺകുട്ടി കരുതി. കടഉടമ ദിവസവും പോകുന്ന വഴി കുട്ടിക്ക് അറിയാമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ കുട്ടി കടയുടമയെ പിന്തുടരുകയായിരുന്നു. മെട്രോ സ്റ്റേഷൻ വരെ കുട്ടി മരണപ്പെട്ടയാളെ പിന്തുടർന്നു.
കത്തികൊണ്ട് കുത്തിയ ശേഷം ഒടി രക്ഷപെടുകയായിരുന്നു. കുത്തേറ്റയാളെ സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചെവ്വാഴ്ച മരണം സ്ഥിരീകരിച്ചു," ഡിസിപി അപൂർവ ഗുപ്ത പറഞ്ഞു. ചൊവ്വാഴ്ച അർദ്ധരാത്രി 12 മണിയോടെ ആശുപത്രി അധികൃതരാണ് കുത്തേറ്റ വിവരം പൊലീസിനെ അറിയിക്കുന്നത്. അടിവയറിലാണ് കുത്തേറ്റതെന്ന്, ഡിസിപി പറഞ്ഞു
മെട്രോ സ്റ്റേഷൻ പരിസരത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ആൺകുട്ടിയെ തിരിച്ചറിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു. വിവരം അറിഞ്ഞ് നാലു മണിക്കൂറിനുള്ളിൽ കുട്ടിയെ കസ്റ്റഡിയിലെടുത്തു. 15കാരൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ബിഎൻഎസ്, സെക്ഷൻ 103 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read More
- വിനേഷ് ഫോഗട്ടും ബജ്രങ് പൂനിയയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്? രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച
- യുഎസിലെ വാഹനാപകടത്തിൽ നാലു ഇന്ത്യക്കാർ മരിച്ചു
- നിയമസഭാ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രി അടുത്തയാഴ്ച ജമ്മു കശ്മീരിലേക്ക്
- സ്ത്രീധനക്കൊല; യുവതിക്ക് സയനൈഡ് നൽകി; ഭർത്താവ് അടക്കം നാലുപേർ പിടിയിൽ
- കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അറബി കടലിൽ ഇടിച്ചിറക്കി :മൂന്ന് പേരെ കാണാതായി
- തെലങ്കാനയിലും ആന്ധ്രയിലും നാശം വിതച്ച് പ്രളയം
- നരേന്ദ്രമോദി ബ്രൂണൈയിലേക്ക്;സിംഗപ്പൂരും സന്ദർശിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.