/indian-express-malayalam/media/media_files/cbr3YlCaDa3AUmc6EOAZ.jpg)
ചിത്രം: എക്സ്
മുംബൈ: മുംബൈയിലെ സിദ്ധവിനായക ക്ഷേത്രത്തിൽ വിതരണംചെയ്ത പ്രസാദ പായ്ക്കറ്റുകൾക്കിടയിൽ എലിയെ കണ്ടെത്തിയതായി ആരോപണം. പ്രസാദ പാക്കറ്റുകൾക്കിടയിൽ എലി കുഞ്ഞുങ്ങൾ കിടക്കുന്നതായി കാണിക്കുന്ന വീഡിയോയും ശ്രദ്ധനേടുകയാണ്. തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു വിവാദം രാജ്യവ്യാപക ശ്രദ്ധനേടുന്നതിനിടെയാണ് സിദ്ധവിനായക ക്ഷേത്രവും വാർത്തകളിൽ ഇടംപിടിക്കുന്നത്.
സംഭവം നിഷേധിച്ച് ക്ഷേത്ര ഭരണസമിതി രംഗത്തെത്തി. പ്രചരിക്കുന്ന വീഡിയോ സിദ്ധവിനായക ക്ഷേത്രത്തിനിന്ന് പകർത്തിയതല്ലെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ പ്രതികരണം. വീഡിയോ ക്ഷേത്രത്തിനു പുറത്ത് എവിടെയെങ്കിലും ചിത്രീകരിച്ചതാകാമെന്നാണും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഭരണസമിതി അറിയിച്ചു.
'ദിവസേന ലക്ഷക്കണക്കിന് ലഡു ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്യുന്നു. അവ തയ്യാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണിക്കുന്നത്, വൃത്തിഹീനമായ സ്ഥലമാണ്. വീഡിയോ ക്ഷേത്രത്തിനു പുറത്ത് എവിടെയെങ്കിലും ചിത്രീകരിച്ചതാകാം,' ശിവസേന നേതാവും ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സനുമായ സദാ സർവങ്കർ പറഞ്ഞു.
BREAKING: Video shows mice over prasad at Mumbai's Shree Siddhivinayak Temple. #SiddhivinayakTemplepic.twitter.com/Hx8BJw22vh
— Vani Mehrotra (@vani_mehrotra) September 24, 2024
ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ ലാബിലെ പരിശോധകൾക്കു ശേഷമാണ് പ്രസാദം തയ്യാറാക്കുന്നതിനായി നെയ്യും കശുവണ്ടിയും ഉൾപ്പെടെയുള്ള മറ്റു വസ്തുക്കൾ ക്ഷേത്രത്തിലെത്തിക്കുന്നതെന്നും സർവാങ്കർ കൂട്ടിച്ചേർത്തു.
Read More
- സിദ്ധരാമയ്ക്ക് തിരിച്ചടി; ഭൂമി ഇടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതിക്കെതിരായ ഹർജി തള്ളി
- 8th Pay Commission എട്ടാം ശമ്പള കമ്മീഷൻ; ജീവനക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ
- തിരുപ്പതി ലഡ്ഡുവിവാദം; എആർ ഡയറിയ്ക്ക് നോട്ടീസ് അയച്ചു
- ബദ്ലാപൂർ ലൈംഗികാതിക്രമം: നഴ്സറി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു
- കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം:സുപ്രീം കോടതി
- മോദിയെ ലക്ഷ്യമിട്ട് ആർഎസ്എസ് മേധാവിയോട് ചോദ്യങ്ങളുമായി കെജ്രിവാൾ
- ശ്രീലങ്ക ചുവപ്പിച്ച് അനുരകുമാര ദിസനായ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.