scorecardresearch

'മെയ്ക്ക് ഇന്‍ ഇന്ത്യ' മികച്ച ആശയം; നടപ്പാക്കുന്നതിൽ മോദി പരാജയപ്പെട്ടു: രാഹുൽ ഗാന്ധി

ഉത്പാദന രംഗത്ത് ഒരു രാജ്യമെന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടുവെന്നും പൂർണമായും ചൈനക്ക് നൽകുകയാണെന്നും രാഹുൽ ​കുറ്റപ്പെടുത്തി

ഉത്പാദന രംഗത്ത് ഒരു രാജ്യമെന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടുവെന്നും പൂർണമായും ചൈനക്ക് നൽകുകയാണെന്നും രാഹുൽ ​കുറ്റപ്പെടുത്തി

author-image
WebDesk
New Update
Rahul Gandhi, Lok Sabha

ചിത്രം: യൂട്യൂബ്

ഡൽഹി: 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി നല്ല ആശയമായിരുന്നെന്നും അത് നടപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. 2014ലെ ജിഡിപിയുടെ 15.3 ശതമാനം ഉൽപ്പാദനം ഇന്ന് 12.6 ശതമാനം ആയി കുറഞ്ഞു. 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉൽപ്പാദന വിഹിതമാണിതെന്ന് രാഹുൽ ലോക്‌സഭയില്‍ പറഞ്ഞു.

Advertisment

പ്രധാനമന്ത്രിയെ ഇതിൽ കുറ്റപ്പെടുത്തുന്നില്ലെന്നും, അദ്ദേഹം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് രാഹുൽ പറഞ്ഞു. ഉത്പാദന രംഗത്ത് ഒരു രാജ്യമെന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടുവെന്നും അത് പൂർണമായും ചൈനക്ക് നൽകുകയാണെന്നും രാഹുൽ ​കുറ്റപ്പെടുത്തി. 

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ എൻഡിഎ, യുപിഎ സർക്കാരുകൾ വീഴ്ച വരുത്തിയെന്നും ലോക്‌സഭയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. അതിവേഗം വളർന്നിട്ടും നമ്മള്‍ നേരിടുന്ന സാര്‍വത്രികമായ പ്രശ്‌നം തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നതാണ്. യുപിഎ സർക്കാരോ ഇപ്പോള്‍ ഭരിക്കുന്ന എന്‍ഡിഎ സർക്കാരോ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലിനെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാനായിട്ടില്ലെന്നും രാഹുൽ പറഞ്ഞു.

ഇപ്പോൾ സംസാര വിഷയം എഐ ആണ്. സത്യത്തിൽ എഐ തികച്ചും അർഥശൂന്യമായ ഒന്നാണെന്നും രാഹുൽ പറഞ്ഞു. 'ഡാറ്റ ഇല്ലാതെ എഐയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാൻ സാധ്യമല്ല. എഐ പൂർണമായും പ്രവർത്തിക്കുന്നത് ഡേറ്റയെ അടിസ്ഥാനമാക്കിയാണ്. ഈ ഡേറ്റ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. മൊബൈൽ ഫോണുകളോ ഇലക്ട്രിക് കാറുകളോ മറ്റേതു തരം ഇലക്ട്രോണിക് ഉപകരണങ്ങളോ ആകട്ടെ ഇവയുടെ എല്ലാം നിർമാണത്തിന് ഉപയോഗിക്കുന്ന ഡാറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് ചൈനയാണ്,' രാഹുൽ പറഞ്ഞു.

Read More

Advertisment
Rahul Gandhi pm modi lok sabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: