/indian-express-malayalam/media/media_files/2024/12/31/xrwKwGNJZGiIddR4bIK4.jpg)
2024ലെ ലോകത്തിലെ പ്രധാന രാഷ്ട്രീയ മാറ്റങ്ങൾ
ലോകരാഷ്ട്രീയത്തിൽ അട്ടിമറികളുടെയും തിരിച്ചുവരവുകളുടെയും വർഷമായിരുന്നു 2024.ഒരുവശത്ത് ലോകം വിനാശകരാമയ യുദ്ധമുഖത്ത് കൂടി സഞ്ചരിക്കുമ്പോൾ തന്നെ മറുവശത്ത് ജനാധിപത്യത്തിന്റെ പുത്തൻ ഉദയങ്ങൾക്കും 2024 സാക്ഷിയായി. ലോക രാഷ്ട്രീയത്തിലെ സുപ്രധാന മാറ്റങ്ങളിലൂടെ ഒരു സഞ്ചാരം.
അമേരിക്കയെ നയിക്കാൻ വീണ്ടും ട്രംപ്
ലോകരാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന ശക്തിയെന്ന നിലയിൽ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വളരെ പ്രാധാന്യമുണ്ട്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും തമ്മിലായിരുന്നു ഇത്തവണ ഏറ്റുമുട്ടിയത്. കടുത്ത മത്സരമെന്ന പ്രതീതി ആദ്യം ഉണ്ടായിരുന്നെങ്കിലും വിജയം ട്രംപിനൊപ്പമായിരുന്നു.
/indian-express-malayalam/media/media_files/uploads/2017/01/Donald-trump.jpg)
വിജയിക്കാനാവശ്യമായ 270 ഇലക്ടറൽ വോട്ടുകളെന്ന ഭൂരിപക്ഷവും മറികടന്ന് ട്രംപ് 312 വോട്ടുകൾ നേടി. 226 വോട്ടുകളാണ് കമലാ ഹാരിസിന് ലഭിച്ചത്. അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജനുവരിയിൽ ചുമതലയേൽക്കും.
ഫ്രാൻസിലെ രാഷ്ട്രീയ അട്ടിമറികൾ
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തീവ്രവലതുപക്ഷം മുന്നേറ്റം നടത്തിയ തിരഞ്ഞടുപ്പായിരുന്നു ഇക്കൊല്ലം ഫ്രാൻസിൽ നടന്നത്. പ്രചരണത്തിൽ വലിയ രീതിയിൽ നാഷണൽ റാലി മുന്നേറി. എന്നാൽ, രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിതമായി ഇടതു പാർട്ടികൾ കൂടുതൽ സീറ്റ് നേടി. തുടർന്ന് ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇടതുപക്ഷവും സെന്ററിസ്റ്റുകളും ഒരുമിച്ചപ്പോൾ മക്രോൺ വീണ്ടും പ്രസിഡന്റായി.
എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെ പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ പുറത്തായി. പുതിയ പ്രധാനമന്ത്രിയായി ഡെമോക്രാറ്റിക് മൂവ്‌മെൻറിൻറെ അധ്യക്ഷൻ ഫ്രാൻസ്വാ ബായ്‌റുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഷെയ്ഖ് ഹസീനയുടെ പതനം
2024ൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ അസ്ഥിരതയ്ക്കും ആഭ്യന്തര കലാപത്തിനും സാക്ഷ്യം വഹിച്ച രാജ്യമാണ് ബംഗ്ലാദേശ്. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടി പൂർണമായി ബഹിഷ്‌കരിക്കുകയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സമ്പൂർണ ആധിപത്യം പുലർത്തിയ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞത്.
/indian-express-malayalam/media/media_files/uploads/2018/12/haseena.jpg)
224 സീറ്റ് നേടി ഹസീനയുടെ പാർട്ടി അധികാരത്തിലേറിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടന്ന് ആഭ്യന്തര കലാപം പൊട്ടിപുറപ്പെടുകയായിരുന്നു. ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രാജ്യംവിട്ടു. തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലേറി.
ദക്ഷിണ കൊറിയയിലെ ഇംപീച്ച്‌മെന്റ്
ദക്ഷിണ കൊറിയയൽ പട്ടാളനിയമം ഏർപ്പെടുത്താനുള്ള നീക്കം നടത്തിയതിന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തത് 2024-ലെ പ്രധാന സംഭവ വികാസങ്ങളിലൊന്നായിരുന്നു. 300 നിയമനിർമ്മാതാക്കളിൽ 204 പേർ കലാപം ആരോപിച്ച് ഇംപീച്ച്‌മെന്റിനെ അനുകൂലിച്ചപ്പോൾ 85 പേർ എതിർത്തു. മൂന്ന് നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എട്ട് വോട്ടുകൾ അസാധുവായി.
തുടർച്ചയായ കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ അടിയന്തരാവസ്ഥ സൃഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ പുറത്താക്കിയത്. ദക്ഷിണ കൊറിയൻ ചരിത്രത്തിൽ വിജയകരമായി ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാണ് യൂൻ സുക് യോളിൻ
അസദ് ഭരണത്തിന് അന്ത്യം
2024-ന്റെ അവസാന നാളുകളിൽ ലോകം കണ്ട് മറ്റൊരു അട്ടിമറിയായിരുന്നു സിറിയയിലെ ബാഷർ അൽ അസദിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്. 24 വർഷമായി സിറിയയെ അടക്കിഭരിച്ച അസദ് ഭരണത്തിനെ തൂത്തെറിഞ്ഞത് ഹയാത് താഹിർ അൽ ഷാമിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം വിമതരായിരുന്നു.
/indian-express-malayalam/media/media_files/2024/12/09/tXWy5HlxzvTKFUDr4TCq.jpg)
ആദ്യനാളുകളിൽ ചെറുത്തുനിന്നെങ്കിലും ദമാസ്‌ക്‌സ് ഉൾപ്പടെയുള്ള സിറിയയിലെ പ്രധാന പട്ടണങ്ങൾ വിമതർ കീഴടിക്കിയതോടെ സൈന്യം നിരുപരാധികമായി കീഴടങ്ങുകയായിരുന്നു. ഇതിനിടയിൽ ബാഷർ അൽ അസദ് റഷ്യയിലേക്ക് പാലായനം ചെയ്തു. ഇതിനുപിന്നാലെ ഭരണം കൈമാറാൻ തയാറാണെന്ന് പ്രധാനമന്ത്രി ഘാസി അൽ ജലാലി വ്യക്തമാക്കിയതോടെയാണ് ബാഷർ അൽ അസദിന്റെ ഭരണത്തിന് അന്ത്യം കുറിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.