/indian-express-malayalam/media/media_files/5WqfBmmObzakcvYA0QO1.jpg)
ഹത്രാസിലെ ഫുൽറായി ഗ്രാമത്തിലെ സത്സംഗ വേദി (ചിത്രം: അഭിനവ് സാഹ/എക്സ്‌പ്രസ് ഫൊട്ടോ)
ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെ ഉണ്ടായ അപകടത്തിൽ, മുഖ്യപ്രതി സേവാദാർ ദേവ് പ്രകാശ് മധുകറിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ചയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹൃദ്രോഗിയായ ദേവ് പ്രകാശ് മധുകർ ഡൽഹിയിൽ ചികിത്സയിലായിരുന്നുവെന്നും, അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ഉറപ്പുതന്നതിന് ശേഷം പൊലീസിന് കൈമാറുകയായിരുന്നുവെന്ന്, പ്രതിയുടെ അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു.
ദേവ് പ്രകാശിന്റെ ആരോഗ്യത്തിൽ ശ്രദ്ധവേണമെന്നും, പ്രതിഭാഗം മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നും, അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കരുതെന്നും അഭിഭാഷകൻ പറഞ്ഞു. ഡൽഹി നജഫ്ഗഡിൽ നിന്നാണ് ദേവ് പ്രകാശ് മധുകറിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
121 പേരാണ് ഹത്രാസിലെ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഒട്ടേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പരിപാടിയുടെ സംഘാടകർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 80,000 ആളുകൾ ഒത്തുചേരുന്നതിനാണ് സംഘാടകർ അനുമതി തേടിയത്. എന്നാൽ, രണ്ടര ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. വ്യാജരേഖകൾ ഉപയോഗിച്ച് അനുമതി തേടുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, എഫ്ഐആറിൽ ആത്മീയ പ്രഭാഷകൻ ഭോലെ ബാബയുടെ പേരില്ല.
പ്രാർത്ഥനയ്ക്കുശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും അദ്ദേഹത്തിന്റെ കാല്‍പ്പാദത്തിനരികില്‍ നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാക്കിയതെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാർ സിങ് അപകട സ്ഥലം സന്ദർശിച്ചശേഷം പറഞ്ഞത്. യുപിയിൽ ലക്ഷക്കണക്കിന് അനുയായികളുള്ള ഭോലെ ബാബ എന്ന മതപ്രഭാഷകന്റെ ആത്മീയ പ്രഭാഷണ പരിപാടിയായ സത്സംഗിനെത്തിയവരാണ് ദുരന്തത്തിൽ മരിച്ചത്.
നാരായണ സാക്കർ വിശ്വ ഹരി അഥവാ ഭോലെ ബാബ ഉന്നത സ്വാധീനമുള്ള ആത്മീയ പ്രഭാഷകനാണ്. 'നരേൻ സാകർ ഹരി' എന്നും അനുയായികൾ വിളിക്കുന്നു. ഭോലെ ബാബ എന്ന പേര് സ്വീകരിക്കുന്നതിനു മുൻപ് യുപി പൊലീസിലെ കോൺസ്റ്റബിളായിരുന്നു. സൂരജ് പാൽ സിങ് എന്നതാണ് യഥാർത്ഥ പേര്. 58 വയസുള്ള ഭോലെ ബാബ യുപിയിലെ കാസഗഞ്ച് ജില്ലയിലെ ബഹാദൂർ നഗർ ഗ്രാമത്തിലെ ദലിത് കുടുംബത്തിൽപെട്ടയാളാണെന്ന് വൃത്തങ്ങൾ പറയുന്നു.
സമ്മേളനത്തിന്റെ സംഘാടകരായ 2 സ്ത്രീകൾ ഉൾപ്പെടെയുള്ള ആറുപേരെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദർശിച്ചു. രാവിലെ 7.15 ഓടെ അലിഗഡിൽ എത്തിയാണ് രാഹുൽ ദുരന്തബാധിതരെ സന്ദർശിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. ഹത്രാസ് ദുരന്തത്തിന് ഇടയാക്കിയത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തു.
Read More
- മൊബൈൽ കമ്പനികളുടെ ചാർജ്ജ് വർദ്ധനവ്; കേന്ദ്രത്തിനെതിരെ കോൺഗ്രസ്
- പ്രാദേശിക പാർട്ടികളെ തിന്നുതീർക്കുന്ന "പരാന്നഭോജി"; മോദിക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്
- ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരി സുപ്രീം കോടതിയിൽ
- ബിജെപി നേതാവ് എൽ.കെ അദ്വാനി വീണ്ടും ആശുപത്രിയിൽ
- ചമ്പായ് സോറൻ രാജിവെച്ചു; ഝാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ഹേമന്ത് സോറൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.