scorecardresearch

മൊബൈൽ കമ്പനികളുടെ ചാർജ്ജ് വർദ്ധനവ്; കേന്ദ്രത്തിനെതിരെ കോൺഗ്രസ്

109 കോടി സെൽ ഫോൺ ഉപയോക്താക്കളെ കൊള്ളയടിക്കുന്ന നടപടിക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി

109 കോടി സെൽ ഫോൺ ഉപയോക്താക്കളെ കൊള്ളയടിക്കുന്ന നടപടിക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി

author-image
WebDesk
New Update
Airtel and Jio

109 കോടി സെൽ ഫോൺ ഉപയോക്താക്കളെ നരേന്ദ്രമോദി സർക്കാർ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ്

ഡൽഹി: ജിയോ, എയർടെൽ, വി ഐ എന്നീ മൂന്ന് സ്വകാര്യ കമ്പനികൾ മൊബൈൽ സേവന താരിഫ് വർധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. 109 കോടി സെൽ ഫോൺ ഉപയോക്താക്കളെ കൊള്ളയടിക്കുന്ന നടപടിക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നതെന്ന്  കോൺഗ്രസ് കുറ്റപ്പെടുത്തി. യാതൊരു മേൽനോട്ടവും നിയന്ത്രണവുമില്ലാതെ ഏകപക്ഷീയമായി നിരക്ക് വർദ്ധിപ്പിക്കാൻ കമ്പനികളെ എങ്ങനെയാണ് അനുവദിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ പാർട്ടി ചോദിച്ചു.

Advertisment

ഇത് മോദി 3.0 ആയിരിക്കാം, എന്നാൽ ചങ്ങാത്ത മുതലാളിത്തത്തിന്റെ തഴച്ചുവളരൽ തുടരുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു. സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളലാഭത്തിന് അനുമതി നൽകി 109 കോടി സെൽ ഫോൺ ഉപയോക്താക്കളെ നരേന്ദ്രമോദി സർക്കാർ കബളിപ്പിക്കുകയാണെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുർജേവാല  പറഞ്ഞു.

“ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വന്ന മൂന്ന് സ്വകാര്യ സെൽ ഫോൺ കമ്പനികളുടെ നിരക്ക് വർദ്ധനവ് , അതായത് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ അവരുടെ താരിഫ് ശരാശരി 15 ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. മൂന്ന് സ്വകാര്യ സെൽ ഫോൺ കമ്പനികൾക്ക് 91.6 ശതമാനം വിപണി വിഹിതമുണ്ട്, അതായത് 2023 ഡിസംബർ 31 ലെ കണക്കനുസരിച്ച് മൊത്തം 119 കോടി സെൽ ഫോൺ ഉപയോക്താക്കളിൽ 109 കോടി സെൽ ഫോൺ ഉപയോക്താക്കളും,” സുർജേവാല പറഞ്ഞു.

കണക്റ്റിവിറ്റി ആഗ്രഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാരന്റെയും സ്ത്രീകളുടേയും പക്കൽ നിന്നും മൊത്തം അധിക വാർഷിക പേയ്‌മെന്റായി ഇനി ഈ മൂന്ന് കമ്പനികളും 34,824 കോടി രൂപയാണെന്ന് ട്രായിയുടെ കണക്ക് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു . റിലയൻസ് ജിയോ (48 കോടി സെൽ ഫോൺ ഉപയോക്താക്കൾ), എയർടെൽ (39 കോടി സെൽ ഫോൺ ഉപഭോക്താക്കൾ), വോഡഫോൺ ഐഡിയ (22.37 കോടി സെൽ ഫോൺ ഉപയോക്താക്കൾ), സുർജേവാല പറഞ്ഞു.

Advertisment

ഇതിൽ, ജിയോയ്ക്കും എയർടെലിനും 87 കോടി ഉപഭോക്തൃ അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2024 ജൂലൈ 3 മുതൽ, എയർടെൽ അതിന്റെ സെൽ ഫോൺ ഉപഭോക്താക്കൾക്കുള്ള ചാർജുകൾ 11 ശതമാനത്തിൽ നിന്ന് 21 ശതമാനമായാണ് വർദ്ധിപ്പിച്ചത്. 2024 ജൂലൈ 4 മുതൽ, വോഡഫോൺ ഐഡിയ അതിന്റെ സെൽ ഫോൺ ഉപഭോക്താക്കൾക്കുള്ള ചാർജുകൾ 10 ശതമാനത്തിൽ നിന്ന് 24 ശതമാനമായി വർദ്ധിപ്പിച്ചു. ശരാശരി വർദ്ധനവ് 15 ശതമാനമാണിതെന്നും സുർജേവാല പറഞ്ഞു. താരിഫ് വർദ്ധനയിലൂടെ പ്രതിവർഷം അധിക ഭാരം 100 രൂപയാണെന്ന് സുർജേവാല അവകാശപ്പെട്ടു. ഈ മൂന്ന് സ്വകാര്യ സെൽ ഫോൺ കമ്പനികളിലെ 109 കോടി സെൽ ഫോൺ ഉപയോക്താക്കൾക്കായി 34,824 കോടിയാണ് അധിക ഭാരമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

Central Government Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: