/indian-express-malayalam/media/media_files/STD1cDvdibiwqntxMQhA.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
മുംബൈ: വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ മുംബൈയിലെ അസിസ്റ്റൻ്റ് കളക്ടർ പൂജ ഖേദ്കറിനെതിരെ നടപടി. മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് (LBSNAA) ഉദ്യോഗസ്ഥയെ മടക്കി വിളിച്ചിരിക്കുയാണ്. ചൊവ്വാഴ്ചയാണ് മഹാരാഷ്ട്ര സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
ഡോ. പൂജ ഖേദ്കറിൻ്റെ പരിശീലനം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായും ആവശ്യമായ തുടർനടപടികൾക്കായി മടക്കിവിളിച്ചതായും, മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ നൽകിയ കത്തിൽ എൽബിഎസ് നാഷണൽ അക്കാദമി അറിയിച്ചു. അസിസ്റ്റന്റ് കളക്ടർ ജൂലൈ 23ന് മുൻപായി അക്കാദമിയിലേക്ക് തിരികെയെത്തണമെന്നും കത്തിൽ പറയുന്നു.
സ്വന്തമായി പ്രത്യേക ഓഫീസും, ഔദ്യോഗിക കാറും വേണമെന്ന പൂജ ഖേദ്കറിൻ്റെ ആവശ്യങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. കൂടാതെ സ്വകാര്യ കാറിൽ അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിന് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയിരുന്നു. പ്രൊബേഷന്‍ കാലയളവിലുള്ള, അസിസ്റ്റൻ്റ് കളക്ടറെ വാഷിം ജില്ലയിലേക്കാണ് സ്ഥലംമാറ്റിയത്.
ഈ മാസം ആദ്യം, പൂനെ ജില്ലാ കളക്ടർ സുഹാസ് ദിവാസ് പൂജയ്ക്കും പിതാവിനും എതിരെ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (എംപിസിബി) സീനിയർ ഓഫീസറായിരുന്ന പൂജയുടെ പിതാവ് മകൾക്കായി ഇടപെടൽ നടത്തുകയെന്നും, സ്വാധീനം ഉപയോഗിച്ച് ജില്ലാ കലക്ടർ ഓഫീസിൽ സമ്മർദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതുവെന്ന് പരാതിയുമുണ്ട്.
അതേസമയം, താൻ കുറ്റക്കാരിയെന്നു തെളിയുന്നതുവരെ നിരപരാധിയാണെന്നും, കുറ്റക്കാരിയാണെന്നു വിധിക്കുന്ന മാധ്യമ വിചാരണ തെറ്റാണെന്നും കഴിഞ്ഞ ദിവസം പൂജ പ്രതികരിച്ചിരുന്നു. കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്‌സിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയയെന്ന് ആരോപണത്തിൽ ഉൾപ്പെടെ പുജക്കെതിരെ അന്വേഷണം നടക്കുകയാണ്. ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സാധുതയും കേന്ദ്ര പഴ്സനൽ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.
Read More
- നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതികൾ ഉൾപ്പെടെ 2പേർ സിബിഐ കസ്റ്റഡിയിൽ
- ‘ബിജെപിയുടെ തെറ്റായ നയങ്ങൾ സൈനികർക്ക് ദുരിതമാകുന്നു’: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
- മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം നിർത്തി
- ജമ്മു കശ്മീരിൽ ഭീകരാക്രമണം; മേജറുൾപ്പടെ നാല് സൈനികർക്ക് വീരമൃത്യു
- നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിൻ സർവ്വീസുകൾ ഓടില്ല; റദ്ദാക്കിയ ട്രയിനുകളറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.