scorecardresearch

ലോക്സഭാ തിരഞ്ഞെടുപ്പ്: നാലാംഘട്ടത്തിൽ 63% പോളിങ്

Lok Sabha Election 2024 phase 4: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ 63 ശതമാനം പോളിങ് രേഖപ്പെടുത്തി. നിശ്ചിത സമയം അവസാനിച്ചെങ്കിലും അന്തിമ വോട്ടിങ് ശതമാനം കണക്കാക്കുന്നതേയുള്ളൂ

Lok Sabha Election 2024 phase 4: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ 63 ശതമാനം പോളിങ് രേഖപ്പെടുത്തി. നിശ്ചിത സമയം അവസാനിച്ചെങ്കിലും അന്തിമ വോട്ടിങ് ശതമാനം കണക്കാക്കുന്നതേയുള്ളൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Polls 4.1

ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ 63 ശതമാനം പോളിങ് രേഖപ്പെടുത്തി

ഡൽഹി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഭേദപ്പെട്ട പോളിങ്. ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ 63 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയം അവസാനിച്ചെങ്കിലും വോട്ടിങ് ശതമാനം കണക്കാക്കുന്നതേയുള്ളൂ. മുൻ ഘട്ടങ്ങളിലെന്ന പോലെ ആന്ധ്രാ പ്രദേശിലും പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളിലുമാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്.

Advertisment

മഹാരാഷ്ട്രയിൽ പോളിംഗ് മന്ദഗതിയിലാണ് പുരോഗമിച്ചത്. അഞ്ച് മണി വരെ പശ്ചിമ ബംഗാളില്‍ 66.05%, ആന്ധ്രാപ്രദേശിൽ 67.99%, തെലങ്കാനയിൽ 61.16%, മഹാരാഷ്ട്രയിൽ 52.49% എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം. മൂന്ന് മണി വരെ ഉത്തര്‍പ്രദേശ് 48.41%, മധ്യപ്രദേശ് 59.63%, ബിഹാര്‍ 45.23%, ജമ്മു കശ്മീര്‍ 29.93%, തെലങ്കാന 61.16%, മഹാരാഷ്ട്രയിൽ എന്നിങ്ങനെ ആയിരുന്നു പോളിങ്.

അതേസമയം, ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക സംഘർഷം നടന്നു. പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ  11 മണിവരെ 1088 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയത്. ഛപ്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കേതുഗ്രാമില്‍ പ്രവർത്തകനെ ഇന്നലെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത് സിപിഎം ആണെന്ന് തൃണമൂല്‍ ആരോപിച്ചു. ബെഹ്റാംപൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകരും ടിഎംസി പ്രവർത്തകരും തമ്മിലും സംഘർഷം ഉണ്ടായി.

പോളിംഗ് പുരോഗമിക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് പരാതികളുമായി രംഗത്തെത്തി. തെലങ്കാന ബിജെപി അധ്യക്ഷൻ ജി കിഷൻ റെഡ്ഡി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും വോട്ട് ചെയ്ത ശേഷം നരേന്ദ്ര മോദിയുടെ പേര് പറയുകയും ചെയ്തത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഇവിഎമ്മുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സിആർപിഎഫ് ഉദ്യോഗസ്ഥർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളിലും നൂറിലധികം പരാതികളും അയച്ചിട്ടുണ്ട്.

Advertisment

യുപിയിൽ ഇവിഎമ്മും വിവി പാറ്റും തമ്മിൽ വ്യത്യാസമുണ്ടെന്ന പരാതിയുമായി സമാജ് വാദി പാർട്ടിയും പോളിങിന്റെ ആദ്യ മണിക്കൂറുകളിൽ രംഗത്തെത്തി. ജനാധിപത്യത്തിന് ശക്തിപകരാന്‍ എല്ലാവരും വോട്ട് ചെയ്യാന്‍ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.'96 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ മികച്ച പോളിങുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. യുവജനതയും സ്ത്രീവോട്ടര്‍മാരും ഈ ഘട്ടത്തിലെ മികച്ച പോളിങിന് ശക്തിപകരും. എല്ലാവരും അവരവരുടെ വോട്ടവകാശം വിനിയോഗിച്ചുകൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തൂ', പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 96 പാർലമെന്റ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഇതോടൊപ്പം തന്നെ ആന്ധ്രാപ്രദേശ്, തെലങ്കാന നിയമസഭാ സീറ്റുകളിലേക്കും, ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്. 

ഉത്തര്‍പ്രദേശില്‍ 13 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിലും ഇന്നാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര (11 സീറ്റ്), പശ്ചിമ ബംഗാള്‍ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ഝാര്‍ഖണ്ഡ് (4), ബിഹാര്‍ (5), ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലും ഈ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ട്.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്‍, മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ശനിയാഴ്ച പരസ്യപ്രചരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ഇന്നലെ നിശബ്ദ പ്രചരണമായിരുന്നു.

ഇന്ന് നാലാം ഘട്ടത്തിന് രാജ്യം ഒരുങ്ങുമ്പോൾ വിവിധ മണ്ഡലങ്ങളിലുടനീളം സുഗമവും സമാധാനപരവുമായ പോളിങ് ഉറപ്പാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനും വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിട്ട് തെലങ്കാനയിലെ 17 പാർലമെന്റ് മണ്ഡലങ്ങളിൽ കമ്മീഷൻ പോളിങ് സമയം നീട്ടിയിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും വെള്ളം, പാർപ്പിടം, ഫാനുകൾ എന്നിവ ഉൾപ്പെടെ സൂക്ഷ്മമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചൂടുള്ള കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പോളിങ് നടക്കുന്ന പ്രദേശങ്ങളിൽ താപനില സാധാരണ മുതൽ സാധാരണയിലും താഴെയായിരിക്കുമെന്ന് പ്രവചിക്കുന്നു. ഇത് ഉഷ്ണതരംഗത്തെക്കുറിച്ചുള്ള ആശങ്കകളെ ലഘൂകരിക്കുന്നു.

1.92 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 19 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 17.7 കോടിയിലധികം വോട്ടർമാരെ സ്വാഗതം ചെയ്യാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിനും വോട്ടർമാരെ ഏതെങ്കിലും തരത്തിൽ പ്രേരിപ്പിക്കുന്നത് തടയുന്നതിനുമായി ഫ്‌ളയിംഗ് സ്ക്വാഡുകൾ, നിരീക്ഷണ സംഘങ്ങൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 

Read More

Lok Sabha Election 2024

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: