/indian-express-malayalam/media/media_files/nob57HQ2h75urVru0ZsX.jpg)
Express photo by Partha Paul
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ടേൺ ഔട്ട് ആപ്പ് പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിൽ മൂന്ന് മണിവരെയുള്ള കണക്കുകൾ പ്രകാരം 47.53 ശതമാനം പോളിങ്ങ്. ബിഹാര്‍ 45.33%, ജമ്മു കാശ്മീര്‍ 44.90%, ജാര്‍ഖണ്ഡ് 53.90%, ലഡാക്ക് 61.26%, മഹാരാഷ്ട്ര 38.77%, ഒഡീഷ 48.95%, ഉത്തര്‍പ്രദേശ് 42.55%, പശ്ചിമബംഗാള്‍ 62.72% എന്നിങ്ങനെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ഇന്ന് ഉച്ചവരെ പശ്ചിമ ബംഗാളിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് 1036 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ജമ്മു കശ്മീരിലെ ബാരാമുള്ള ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, ഒഡീഷയിലെ അഞ്ച് ലോക്സഭാ സീറ്റുകൾക്ക് പുറമെ ഒരേസമയം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിലും വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നുണ്ട്.
പശ്ചിമ ബംഗാൾ സംഘർഷഭരിതം
പശ്ചിമ ബംഗാളിലെ പാർട്ടികളിൽ നിന്നുള്ള പരാതികൾ ഉച്ചയ്ക്ക് ഒരു മണി വരെ 1000 കടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇവിഎമ്മുകളുടെ തകരാർ, പോളിംഗ് ബൂത്തുകളിൽ ഏജൻ്റുമാരെ തടയൽ, ഏജൻ്റുമാരെ ആക്രമിക്കൽ, വിവിധ മണ്ഡലങ്ങളിൽ വോട്ട് ചെയ്യാൻ പോകുന്നതിൽ നിന്ന് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യൽ തുടങ്ങിയ പരാതികളാണ് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. ബംഗാവോൺ, ഹൂഗ്ലി, ആറാംബാഗ് മണ്ഡലങ്ങളിൽ നടക്കുന്ന ചെറിയ രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
കള്ളവോട്ട് ആരോപണം: എസ്‌പി, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലെ പോളിങ്ങ് ബൂത്തില്‍ സമാജ് വാദി പാര്‍ട്ടി ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഉത്തർപ്രദേശിൽ കോൺഗ്രസിൻ്റെ ഏക സിറ്റിങ് സീറ്റായ റായ്ബറേലിയിൽ ഉച്ചയ്ക്ക് ഒരു മണിവരെ രേഖപ്പെടുത്തിയത് 39.69 ശതമാനം പോളിങ്ങ്. സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയിൽ പോളിങ്ങ് മന്ദഗതിയിലാണ് 38.21 ശതമാനമാണ് അമേഠിയിലെ പോളിങ്ങ് നിരക്ക്.
ശേഷിക്കുന്ന ഘട്ടങ്ങളിൽ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ യോഗം വിളിച്ച്
പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ മുതിർന്ന ബിജെപി നേതാക്കളുടെ യോഗം തിങ്കളാഴ്ച ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്നു. അഞ്ചാം ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ശേഷിക്കുന്ന ഘട്ടങ്ങളിൽ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുമാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി (സംഘടന) ബി.എൽ. സന്തോഷ്, ദേശീയ ജനറൽ സെക്രട്ടറിമാരായ അരുൺ സിംഗ്, തരുൺ ചുഗ്, പാർട്ടി ഐടി വകുപ്പ് മേധാവി അമിത് മാളവ്യ, ദേശീയ മാധ്യമ ചുമതലയുള്ള അനിൽ ബലൂനി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവർ പങ്കെടുത്തു.
Read More
- ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു
- അപകടത്തിൽ കുറ്റപ്പെടുത്തൽ; നാലാം നിലയില്‍നിന്ന് താഴെവീണ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
- ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം; 49 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്
- 'നേതാക്കളെ തുറങ്കലിലടച്ചാലും ആശയങ്ങൾ നിലനിൽക്കും'; ബിജെപിക്കെതിരെ അരവിന്ദ് കേജ്രിവാൾ
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.