/indian-express-malayalam/media/media_files/CNVIpy9Z0ItmsGCFnl5g.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: രാജ്യത്തിൻ്റെ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് സർക്കാരിനെ അകറ്റാൻ പ്രധാനമന്ത്രി 'പിആർ' ഉപയോഗിച്ചുവെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾ ഉത്തരവാദിത്തം ആവശ്യപ്പെടുകയാണെന്നും ഖാർഗെ പറഞ്ഞു.
വരാനിരിക്കുന്ന ബജറ്റിനായി ക്യാമറകളുടെ നിഴലിൽ യോഗം നടത്തുമ്പോൾ, രാജ്യത്തിൻ്റെ അടിസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. 'തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയുടെ പടുകുഴിയിലേക്ക് നരേന്ദ്ര മോദി സർക്കാർ കോടിക്കണക്കിന് ജനങ്ങളെ തള്ളിയിട്ടുവെന്നും' എക്സ് പോസ്റ്റിലൂടെ ഖാർഗെ പറഞ്ഞു.
"9.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത് യുവാക്കളുടെ ഭാവി തകർക്കുകയാണണ്. 20-24 വയസ് പ്രായമുള്ള ആളുകൾക്ക് തൊഴിലില്ലായ്മ നിരക്ക് 40% ആയി ഉയർന്നു. യുവാക്കൾക്കിടയിലെ തൊഴിൽ വിപണിയിലെ ഗുരുതരമായ പ്രതിസന്ധിയെ എടുത്തുകാണിക്കുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവും, ചെലവിൻ്റെ 50 ശതമാനവും എംഎസ്‌പിയും വർധിപ്പിക്കുമെന്ന വാഗ്ദാനവും വെറുതെയായി.
സർക്കാർ ഓഹരികളിൽ ഭൂരിഭാഗവും വിറ്റഴിച്ച് 7 പൊതുമേഖലാ സ്ഥാപനങ്ങളിൽ 3.84 ലക്ഷം സർക്കാർ ജോലികൾ നഷ്‌ടപ്പെടുത്തി. എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ് സംവരണ തസ്തികകളിൽ വ്യാപകമായി ജോലി നഷ്ടപ്പെടാൻ ഇത് കാരണമായി. 2016 മുതൽ മോദി സർക്കാർ വിറ്റഴിച്ച 20 മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളിലായി 1.25 ലക്ഷം പേർക്ക് സർക്കാർ ജോലി നഷ്ടമായി.
യുപിഎ ഭരണകാലത്ത് 16.5 ശതമാനം ഉൽപ്പാദന ജിഡിപിയുണ്ടായിരുന്നതിൽ നിന്ന് 14.5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ സ്വകാര്യ നിക്ഷേപവും ഗണ്യമായി കുറഞ്ഞു. ജിഡിപിയുടെ പ്രധാന ഭാഗമായ പുതിയ സ്വകാര്യ നിക്ഷേപ പദ്ധതികൾ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 44,300 കോടി രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം 7.9 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് ഇക്കാലയളവിൽ ഉണ്ടായത്" ഖാർഗെ പറഞ്ഞു.
പണപ്പെരുപ്പം അതിൻ്റെ ഉച്ചസ്ഥായിയിലാണെന്നും ഖാർഗെ ആരോപിച്ചു. മൈദ, പയർവർഗ്ഗങ്ങൾ, അരി, പാൽ, പഞ്ചസാര, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങി എല്ലാ അവശ്യ ഭക്ഷ്യവസ്തുക്കളുടെയും വില കുതിച്ചുയരുകയാണെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More
- ബിജിപി എംഎൽഎയ്ക്കെതിരെ കേസെടുത്തില്ലെങ്കിൽ, ഇസ്ലാം മതം സ്വീകരിക്കുമെന്ന് കോൺഗ്രസ് ദളിത് നേതാവ്
- മദ്യനയ അഴിമതി; കെജ്രിവാളിൻ്റെ അറസ്റ്റിൽ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ന്
- കൂട്ടത്തോൽവി; ഡൽഹിയിൽ സർക്കാർ സ്കൂളുകളിൽ പരാജയപ്പെട്ടത് ഒരു ലക്ഷത്തിലധികം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
- ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധമല്ല: നരേന്ദ്ര മോദി
- യുജിസി നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു; സിബിഐ കണ്ടെത്തൽ
- രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ബിജെപി എംഎൽഎ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.