/indian-express-malayalam/media/media_files/2025/05/28/RLmFt6SbcciLfTr9SXhf.jpg)
കമൽ ഹാസൻ
ചെന്നൈ: കന്നഡ ഭാഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നടൻ കമൽ ഹാസൻ. താൻ സ്‌നേഹത്തോടെ പറഞ്ഞകാര്യമാണെന്നും ഇക്കാര്യത്തിൽ മാപ്പ് പറയില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി. ചരിത്രകാരൻമാർ ഭാഷാ ചരിത്രം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും താൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"ഞാൻ പറഞ്ഞത് വളരെ സ്‌നേഹത്തോടെയാണ്. ചരിത്രകാരന്മാർ ഭാഷാ ചരിത്രം എന്നെ പഠിപ്പിച്ചിട്ടുണ്ട്.ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല. ഞാൻ നിങ്ങളോട് പറയട്ടെ, തമിഴ്നാട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സ്ഥലമാണ്. ഇതുപോലുള്ള മറ്റൊരു സംസ്ഥാനവുമില്ലെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഒരു മേനോൻ നമ്മുടെ മുഖ്യമന്ത്രിയായിട്ടുള്ള വളരെ അപൂർവമായ ഒരു സംസ്ഥാനം. ഒരു റെഡ്ഡിയും ഒരു തമിഴനും പിന്നീട് മാണ്ഡ്യയൽ നിന്നുള്ള ഒരു കന്നഡിഗ അയ്യങ്കാരും ഇവിടെ മുഖ്യമന്ത്രി ആയിട്ടുണ്ട്"- കമൽ ഹാസൻ പറഞ്ഞു.
Also Read: കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിക്കും;പിന്തുണച്ച് ഡിഎംകെ: തമിഴ്‌നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം
"ആഴത്തിലുള്ള ചർച്ചകളെല്ലാം ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഭാഷാ വിദഗ്ധർക്കും വിടാം. വടക്കൻ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ, അവരുടെ അഭിപ്രായത്തിൽ അത് ശരിയാണ്.നിങ്ങൾ തെൻകുമാരിയിൽ നിന്ന് നോക്കുകയാണെങ്കിൽ, ഞാൻ പറയുന്നത് ശരിയാണ്. ഇത് ഒരു ഉത്തരമല്ല, ഒരു വിശദീകരണമല്ല. എല്ലാവരോടും സ്‌നേഹം മാത്രം. ഒരിക്കലും ക്ഷമ ചോദിക്കില്ല"- നടൻ കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.