scorecardresearch

കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് ബുക്കർ സമ്മാനം

ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് ബാനുവിന്റെ പുസ്തകം സമ്മാനത്തിന് അർഹമായത്

ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് ബാനുവിന്റെ പുസ്തകം സമ്മാനത്തിന് അർഹമായത്

author-image
WebDesk
New Update
news

(Image: andotherstories.org)

ലണ്ടൻ: കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. 'ഹാർട്ട് ലാംപ്' എന്ന ചെറുകഥാസമാഹാരമാണ് ബാനുവിന് പുരസ്കാരം നേടിക്കൊടുത്തത്. കന്നഡയിൽ എഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ്. അരലക്ഷം പൗണ്ട് (ഏകദേശം 53 ലക്ഷം രൂപ) ആണ് സമ്മാന തുകയായി കിട്ടുക. രചയിതാവിനും വിവർത്തനം ചെയ്യുന്നയാളുമായി ഈ തുക പങ്കിടും.

Advertisment

ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് ബാനുവിന്റെ പുസ്തകം സമ്മാനത്തിന് അർഹമായത്. ഇന്ത്യയില്‍ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽനിന്നും തിരഞ്ഞെടുത്ത 12 കഥകളാണ് ഹാർട്ട് ലാംപിലുള്ളത്.

കർണാടകയിലെ മുസ്ലീം സ്ത്രീകളുടെ ദുരിതവും അസമത്വവും നിറഞ്ഞ ജീവിതമാണ് ഈ പുസ്തകത്തിൽ ആവർത്തിച്ചു വരുന്ന പ്രമേയം. സമാഹാരത്തിലെ അവസാനത്തെ കഥയായ 'Be a Woman Once, Oh Lord!' സ്ത്രീകൾക്ക് സമൂഹത്തിലുള്ള നികൃഷ്ടമായ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. 

6 കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ബാനു മുഷ്താഖിന് ലഭിച്ചിട്ടുണ്ട്. മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ബ്രിട്ടനിലും അയൽലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്.

Read More

Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: