/indian-express-malayalam/media/media_files/2025/05/17/1x9LZ6diNOsOob6Drfhx.jpg)
ഫയൽ ഫൊട്ടോ
മുംബൈ: സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് 19 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ നേരിയ വർധനവ്. ഒരാഴ്ചയ്ക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വരെ, രാജ്യത്തുടനീളം കുറഞ്ഞത് 257 സജീവ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 12ൽ നിന്ന് 56 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടു മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, മരണം കോവിഡ് ബാധിച്ചല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രണ്ടു പേർക്കും മറ്റു ഗുരുതരമായ രോഗാവസ്ഥകൾ ഉണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്തുടനീളം കേവിഡ് കേസുകൾ വർദ്ധിച്ചുവരുന്നതിനിടെ, ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ രൂക്ഷമല്ലാത്തവയാണെന്നും അസാധാരണമായ തീവ്രതയോ മരണനിരക്കോ ഇല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.
തിങ്കളാഴ്ച, എൻസിഡിസി, എമർജൻസി മെഡിക്കൽ റിലീഫ് വിഭാഗം, ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, കേന്ദ്ര സർക്കാർ ആശുപത്രികൾ എന്നിവയിലെ വിദഗ്ധന്മാരുടെ നേതൃത്വത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യോഗം ചേർന്നിരുന്നു.
Read More
- പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ
- 'അഭയാർത്ഥികളെയെല്ലാം സ്വീകരിക്കാൻ ഇന്ത്യ ധർമ്മശാലയല്ല': ശ്രീലങ്കൻ പൗരനോട് സുപ്രീം കോടതി
- ഓപ്പറേഷൻ സിന്ദുറിന് പിന്നാലെ സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചു; സ്ഥിരീകരിച്ച് സൈന്യം
- കശ്മീരിൽ പൊട്ടാതെ കിടന്ന 42 പാക് ഷെല്ലുകൾ സൈന്യം നിർവീര്യമാക്കി
- ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ; സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.