/indian-express-malayalam/media/media_files/RavDHRkuG6L5UvxFYmzj.jpg)
കള്ളക്കുറിച്ചിയിൽ വ്യാജമദ്യം വിതരണം ചെയ്ത കേസിലെ മുഖ്യപ്രതി ജോസഫ് രാജ ഇന്ന് അറസ്റ്റിലായി (എക്സ്‌പ്രസ് ഫോട്ടോ)
ചെന്നൈ: രാജ്യത്തെ നടുക്കിയ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം മരിച്ചവരുടെ എണ്ണം 48 ആയി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 30 പേരുടെ നില ഗുരുതരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
കള്ളക്കുറിച്ചിയിൽ വ്യാജമദ്യം വിതരണം ചെയ്ത കേസിലെ മുഖ്യപ്രതി ജോസഫ് രാജ ഇന്ന് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോസഫ് രാജ നല് കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില് കൂടുതൽ പേർ പിടിയിലാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർച്ചയായ അക്രമങ്ങളെ തുടർന്ന് എഡിഎംകെ എംഎൽഎമാരെ നിയമസഭയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി.
പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ, നടൻ വിജയ് എന്നിവർ ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തി. അതേസമയം, മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, എ.വി. വേലു, എം. സുബ്രഹ്മണ്യം എന്നിവർ ഇന്നലെ കള്ളക്കുറിച്ചിയിലെത്തി അന്വേഷണം നടത്തി. പഠനം നടത്തിയ മന്ത്രിമാരുടെ സമിതി ഇന്ന് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തും.
Read More
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
- പ്രധാനമന്തി മോദിയോടുള്ള ജനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റു: ശരദ് പവാർ
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്സ്‌പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.