/indian-express-malayalam/media/media_files/2025/05/05/qiahnOHCF5wUwswDkjxW.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കാണ്, ആരോപണം അന്വേഷിക്കുന്ന മൂന്നംഗ സമിതി റിപ്പോർട്ട് കൈമാറിയത്.
ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മാർച്ച് 22നാണ് ചീഫ് ജസ്റ്റിസ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് മൂന്നംഗ സമിതിയിലെ അംഗങ്ങൾ.
ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വസതിയിലുണ്ടായ തീപിടുത്തത്തിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീ അണയ്ക്കുന്നതിനിടെ ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്ന് തെളിഞ്ഞു.
ഇതിനെ തുടർന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. നേരത്തെ സുപ്രീം കോടതി കൊളീജിയം, ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വർമ്മയെ അലഹബാദിലേക്ക് സ്ഥലം മാറ്റാൻ നിർദ്ദേശിച്ചിരുന്നു.
Read More
- Pahalgam Terror Attack: കുറ്റവാളികളെയും പിന്തുണച്ചവരെയും നിയമനത്തിനു മുന്നിൽ കൊണ്ടുവരണം; മോദിയെ ഫോണിൽ വിളിച്ച് പുടിൻ
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ലക്ഷ്യമിട്ടത് ശ്രീനഗറിലെ വിനോദസഞ്ചാരികളെയെന്ന് ഉന്നത ഉദ്യോഗസ്ഥർ
- മിസൈൽ ആക്രമണം; ഡൽഹി - ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു; സർവീസ് നിർത്തിവച്ചു
- പഹൽഗാം ഭീകരാക്രമണം; കണക്കുതീർക്കാൻ പൂർണ സജ്ജമായി നാവികസേന
- അതിർത്തിയിലെ പാക്ക് പ്രകോപനം; ശക്തമായ മറുപടി നൽകി ഇന്ത്യ
- പാക്കിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.