/indian-express-malayalam/media/media_files/KJfuwbWaDCRFUimABLnN.jpg)
ഫയൽ ഫൊട്ടോ
J&K Pahalgam Terror Attack News: ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് കാരണക്കാരായ എല്ലാ കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിനു മുന്നൽ കൊണ്ടുവരണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്.
ഭീകരാക്രമണത്തെ പുടിൻ ശക്തമായി അപലപിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ റഷ്യ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
President Putin @KremlinRussia_E called PM @narendramodi and strongly condemned the terror attack in Pahalgam, india. He conveyed deepest condolences on the loss of innocent lives and expressed full support to India in the fight against terrorism. He emphasised that the…
— Randhir Jaiswal (@MEAIndia) May 5, 2025
"പഹൽഗാം ഭീകരാക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശക്തമായി അപലപിക്കുകയും നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്. കുറ്റവാളികളെയും അവരെ പിന്തുണക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു," വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു.
തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. വിജയ ദിനത്തിന്റെ 80-ാം വാർഷികാഘോഷത്തിൽ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
Read More
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണത്തിനു മുൻപ് ലക്ഷ്യമിട്ടത് ശ്രീനഗറിലെ വിനോദസഞ്ചാരികളെയെന്ന് ഉന്നത ഉദ്യോഗസ്ഥർ
- മിസൈൽ ആക്രമണം; ഡൽഹി - ടെൽ അവീവ് എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു; സർവീസ് നിർത്തിവച്ചു
- പഹൽഗാം ഭീകരാക്രമണം; കണക്കുതീർക്കാൻ പൂർണ സജ്ജമായി നാവികസേന
- അതിർത്തിയിലെ പാക്ക് പ്രകോപനം; ശക്തമായ മറുപടി നൽകി ഇന്ത്യ
- പാക്കിസ്ഥാന് കനത്ത പ്രഹരം; ബാഗ്ലിഹാർ അണക്കെട്ടിലെ വെള്ളം തടഞ്ഞ് ഇന്ത്യ
- പഹൽഗാം ഭീകരാക്രമണം; ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ ഇൻറലിജൻസ് റിപ്പോർട്ട് നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.