scorecardresearch

രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ ചേർന്നതായി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് മണിക്കൂറുകൾക്ക് ശേഷം ബിജെപിയിൽ ചേരുന്നതായി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് മണിക്കൂറുകൾക്ക് ശേഷം ബിജെപിയിൽ ചേരുന്നതായി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ

author-image
WebDesk
New Update
Abhijit Gangopadhyay

എക്‌സ്‌പ്രസ് ഫൊട്ടോ: പാർത്ഥ പോൾ

രാജിക്ക് പിന്നാലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപിയിലേക്ക്. കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച് മണിക്കൂറുകൾക്ക് ശേഷം ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ചൊവ്വാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരുന്നതായി പ്രഖ്യാപിച്ചു.

Advertisment

ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ തൻ്റെ രാജിക്കത്ത്, പകർപ്പുകൾ സഹിതം രാഷ്ട്രപതിക്കും, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനും, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിനും അയച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് അവസാനമായി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ കോടതിയിലെത്തിയത്. അഭിഭാഷകരും പൊതുജനങ്ങളും തടിച്ചുകൂടിയ ഹൈക്കോടതിയിലെ 17-ാം നമ്പർ മുറി വൈകാരിക രംഗങ്ങൾക്കായിരുന്നു സാക്ഷിയായത്.

ഞായറാഴ്ചയാണ് താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ പ്രഖ്യാപിച്ചത്. ഏത് പാർട്ടിയിൽ ചേരാനാണ് സാധ്യതയെന്ന ചോദ്യത്തിന്, തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി കോൺഗ്രസ്, ഇടതുപക്ഷം, ബിജെപി എന്ന സൂചനകൾ അദ്ദേഹം തന്നിരുന്നു.

രണ്ട് വർഷത്തിലേറെയുള്ള തൻ്റെ ജുഡീഷ്യൽ ഉത്തരവുകളിലും മാധ്യമ അഭിമുഖങ്ങളിലും ജസ്റ്റിസ് അഭിജിത് ഭരണകക്ഷിയായ ടിഎംസിയെയും, നേതാക്കളെയും കടന്നാക്രമിച്ചിരുന്നു. തൃണമൂലിൻ്റെ കീഴിലുള്ള പശ്ചിമ ബംഗാൾ കള്ളന്മാരുടെ സാമ്രാജ്യമാണ്. ആ പാർട്ടിയിൽ ചേരുന്ന പ്രശ്നമില്ല. പാർട്ടി ക്രമേണ പിന്നാക്കം പോകുന്നതും തകരുന്നതും എനിക്ക് കാണാൻ കഴിയും," ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ പറഞ്ഞു.

Advertisment

Read More

Bjp Highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: