/indian-express-malayalam/media/media_files/aV9krxNX1ihwp1UPigio.jpg)
ഫൊട്ടോ- സ്ക്രീൻ ഗ്രാബ്
റാഞ്ചി: അഞ്ച് മാസത്തെ ജയിൽവാസത്തിന് ശേഷം ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഭൂമി കുഭകോണ കേസിൽ തടവിൽ കഴിഞ്ഞിരുന്ന സോറന് ജൂൺ 28 ന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് ഭരണകക്ഷി എംഎൽമാരുടെ യോഗം ഹേമന്ത് സോറനെ വീണ്ടും കക്ഷി നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
തീരുമാനം വന്നതിന് പിന്നാലെ തന്നെ ഹേമന്തിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയായിരുന്ന ചമ്പായ് സോറൻ ഇന്നലെ രാജിവെച്ചിരുന്നു. ചമ്പായിയുടെ രാജിയെ തുടർന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ ഇന്ന് ഹേമന്ത് സോറനെ ക്ഷണിച്ചു. റാഞ്ചിയിലെ ഒരു ഭൂമി ഇടപാടിന്റെ പേരിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് കേന്ദ്ര ഏജൻസികളുടെ ആരോപണത്തിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ" കാരണങ്ങളുണ്ടെന്ന് സോറന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ എക്‌സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മുഖ്യമന്ത്രി രാജിവെക്കുന്നത് തിരിച്ചടിയാകുമെന്ന് സൂചന നൽകിക്കൊണ്ട് സ്ഥാനം ഉപേക്ഷിക്കാൻ ചമ്പായ് സോറൻ വിമുഖത കാണിച്ചിരുന്നു. താനും ഒരു "ബഹുജന നേതാവ്" ആണെന്നും ഹേമന്തിന്റെ സർക്കാരിനെ വീണ്ടും അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
മോചിതനായ ശേഷം ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഹേമന്ത് ഞായറാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നും ഏത് സമയത്തും അത് നേരിടാൻ തയ്യാറാണെന്നും അവകാശപ്പെട്ടു. ഇന്നത്തെ രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത്, ഇന്ത്യാ സഖ്യം ഒരു വിപ്ലവം നടത്താൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. ഫ്യൂഡൽ സംഘമായ ബിജെപിയെ സംസ്ഥാനത്തുനിന്നും രാജ്യത്തുനിന്നും പിഴുതെറിയുമെന്ന് തങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും സോറൻ പറഞ്ഞു.
Read More
- ഗവർണർ ആനന്ദബോസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരി സുപ്രീം കോടതിയിൽ
- ബിജെപി നേതാവ് എൽ.കെ അദ്വാനി വീണ്ടും ആശുപത്രിയിൽ
- ചമ്പായ് സോറൻ രാജിവെച്ചു; ഝാർഖണ്ഡ് മുഖ്യമന്ത്രിയാകാൻ ഹേമന്ത് സോറൻ
- മദ്യനയ അഴിമതി; ഡൽഹി ഹൈക്കോടതിയിൽ ജാമ്യം തേടി അരവിന്ദ് കെജ്രിവാൾ
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് ജീവനക്കാരിയെ സ്ഥലംമാറ്റി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.