/indian-express-malayalam/media/media_files/2025/05/02/IRumig4zq3MkiSKzem5F.jpg)
ജനാസു തുരങ്കം നിർമാണം പുരോഗമിക്കുന്നു
പതിനാല് കിലോമീറ്റർ ദൂരത്തിൽ ഹിമാലയ പർവ്വതത്തിനടയിൽ സാങ്കേതിക വിദ്യയുടെയും വിസ്മയത്തിന്റെയും പുതിയ ചരിത്രം രചിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ അഭിമാന പദ്ധതിയായ ഋഷികേശ്-കർണപ്രയാഗ് പദ്ധതിയുടെ ഭാഗമായാണ് 14.57 കിലോമീറ്റർ ദൈർഘ്യത്തിൽ ജനാസു തുരങ്കം റെയിൽവേ നിർമിക്കുന്നത്. ജമ്മുകശ്മീരിൽ ബാരിക്ക്- സുംബർ സ്‌റ്റേഷനുകൾക്കിടയിലുള്ള 12.75 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കമാണ് നിലവിൽ രാജ്യത്തുള്ള ഏറ്റവും വലിയ റെയിൽവേ തുരങ്കം. എന്നാൽ ജനാസു തുരങ്കം യാഥാർഥ്യമാകുന്നതോടെ പുതിയൊരു അധ്യായം കുറിക്കുകയാണ് രാജ്യം.
എവിടെയാണ് ജനാസു തുരങ്കം
ഉത്തരാഖണ്ഡിലെ ദേവപ്രയാഗിലാണ് ജനാസു തുരങ്കം സ്ഥിതി ചെയ്യുന്നത്. 125 കിലോമീറ്റർ ദൈർഘ്യമുള്ള ഋഷികേശ്-കർണപ്രയാഗ് പാതയുടെ ഭാഗമായ ടി-8 ദേവപ്രയാഗ്-ജനാസു പാതയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. ടണൽ ബോറിംഗ് മെഷീൻ (ടിബിഎം) ഉപയോഗിച്ച് റെയിൽവേ വിജയകരമായി നടപ്പിലാക്കുന്ന ആദ്യ തുരങ്ക നിർമാണമെന്ന പ്രത്യേകതയും ജനാസുവിനുണ്ട്. ഹിമാലയൻ ആദ്യമായാണ് ടിബിഎമ്മിന്റെ ഉപയോഗം. കഠിനമായ പാറകളിലൂടെ തുരങ്കങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക യന്ത്രമാണ് ടിബിഎം. സ്‌ഫോടന രീതിയിൽ നിന്ന് വ്യത്യസ്തമായി, ഇത് ചുറ്റുപാടുകൾക്ക് നാശമുണ്ടാക്കുന്നില്ലായെന്നതാണ് ഇതിന്റെ പ്രത്യേകത.
/indian-express-malayalam/media/media_files/2025/05/02/e0oP07IQO5hlBANnUgme.jpg)
ആകെ 125.20 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഋഷികേശ്-കർണപ്രയാഗ് റെയിൽ ലിങ്ക് പദ്ധതി. ഇതിൽ 83 ശതമാനവും അതായത് 104 കിലോമീറ്റർ തുരങ്കങ്ങളാണ്. ഒറ്റവരി ബ്രോഡ്-ഗേജ് പാതയെന്ന പ്രത്യേകതയുമുണ്ട്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, തെഹ്രി ഗഡ്വാൾ, പൗരി ഗഡ്വാൾ, രുദ്രപ്രയാഗ്, ചമോലി എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പാതയിൽ 12 പുതിയ സ്റ്റേഷനുകളും 16 പ്രധാന തുരങ്കങ്ങളും 19 വലിയ പാലങ്ങളുമുണ്ട്. പദ്ധതിയുടെ ഒരു ഭാഗം 2020 മുതൽ പ്രവർത്തനക്ഷമമാണ്.
നിലവിലുള്ള വീർഭദ്ര സ്റ്റേഷനും യോഗ് നഗരി ഋഷികേശ് സ്റ്റേഷനും ഇടയിലുള്ള ആകെ 5.7 കിലോമീറ്റർ ദൂരം 2020 മാർച്ചിൽ പ്രവർത്തനസജ്ജമാവകയും ചെയ്തു . ജനാസു ടണലിന്റെ ജോലികൾ ഈ വർഷം ഡിസംബർ മാസത്തോടെ പൂർത്തിയാക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടന്നത്. പദ്ധതിയുടെ ഒരു ഭാഗം 2020 മുതൽ പ്രവർത്തനക്ഷമമാണ്. നിലവിലുള്ള വീർഭദ്ര സ്റ്റേഷനും യോഗ് നഗരി ഋഷികേശ് സ്റ്റേഷനും ഇടയിലുള്ള ആകെ 5.7 കിലോമീറ്റർ ദൂരം 2020 മാർച്ചിൽ പ്രവർത്തനസജ്ജമാക്കി
അഭിമാന പദ്ധതി
ഹിമാലയത്തിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി വിദഗ്ധർ നിരവധി ആശങ്കകൾ ഉന്നയിച്ചിരുന്നുവെങ്കിലും യാത്രാസമയവും ചെലവും കുറച്ച് മലയോര പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലെ കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇത് സംസ്ഥാനത്തെ പുതിയ വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയും പിന്നാക്ക പ്രദേശങ്ങളിൽ റെയിൽ ഗതാഗതം സുഗമമാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
വർഷാവർഷം ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ചാർധാം തീർഥാടനത്തെ കാര്യമായി സ്വാധീനിക്കുന്നതാണ് ഋഷികേശ്-കർണപ്രയാഗ് ലൈൻ. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനേത്രി എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള ഈ യാത്രയിൽ യാത്രാദൈർഘ്യം വലിയ രീതിയിൽ കുറയ്ക്കാനാവും. നിലവിൽ റോഡ് മാർഗം എട്ട് മണിക്കൂർ വേണം ഇവിടെയെത്താൻ. എന്നാൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ വെറും രണ്ട് മണിക്കൂർ കൊണ്ട് റെയിൽമാർഗം പ്രദേശത്ത് എത്താൻ സാധിക്കും.
Read More
- ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താൻ പാക്കിസ്ഥാൻ സഹകരിക്കം: അമേരിക്ക
- അതിർത്തിയിൽ തുടർച്ചയായ പാക്ക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
- ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം; നിലപാട് ആവർത്തിച്ച് അമേരിക്ക
- നിയന്ത്രണരേഖയിൽ പാക്ക് വെടിവെപ്പ്, തിരിച്ചടിച്ച് സുരക്ഷാസേന
- പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
- അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us