scorecardresearch

Jammu Kashmir’s Terror Attack: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 20 മരണം

Pahalgam Terror Attack: പെഹൽഗാമിലെ ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്

Pahalgam Terror Attack: പെഹൽഗാമിലെ ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്

author-image
WebDesk
New Update
kasmir

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം

Jammu Kashmir Pahalgam Terrorist Attack:ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. തെക്കൻ കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പെഹൽഗാമിലാണ് ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിൽ 20-പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗീകമായി സ്ഥിരീകരിച്ചു.

Advertisment

ആക്രമണത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  ഇതിൽ രണ്ടുപേരുടെ പരിക്ക് അതീവ ഗുരുതരമാണ്. പെഹൽഗാമിലെ ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. 

പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാസേന വളഞ്ഞു. ഒളിച്ചിരിക്കുന്ന ഭീകർക്കായുള്ള പരിശോധന തുടരുകയാണ്. എന്റെ ഭർത്താവിന്റെ തലയിലാണ് വെടിയേറ്റത്. ഏഴുപേർക്ക് പരിക്കേറ്റു'- അപകടത്തിൽ രക്ഷപ്പെട്ട സ്ത്രീ പിടിഐയോട് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്നുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദസഞ്ചാരികളെ വെടിവച്ച ശേഷം ഭീകരർ കടന്നുകളയുകയായിരുന്നു. മഹാരാഷ്ട്ര,തമിഴ്നാട്, ഗുജറാത്ത്, കർണാടക എന്നിവടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായെ ഫോണിൽ ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തി. അമിത് ഷായോട് ഉടൻ പെഹൽഗാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. ഡൽഹിയിൽ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരുകയാണ്. 

ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ജമ്മുവിലും ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സമീപകാലത്ത് ജമ്മു കശ്മീരിൽ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം ആണ് ചൊവ്വാഴ്ച പെഹൽഗാമിൽ ഉണ്ടായത്. 

Read More

Jammu Kashmir Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: