/indian-express-malayalam/media/media_files/WxQObFuHeoEeMTgvhb5z.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുഎസിൽ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. രാഹുലിനെ വഞ്ചകനെന്ന് വിളിച്ച ബിജെപി, വിദേശത്ത് പോകുമ്പോഴെല്ലാം ഇന്ത്യയെയും ജനാധിപത്യ സംവിധാനങ്ങളെയും അപകീർത്തിപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
പതിറ്റാണ്ടുകളായി അധികാരം വാണ രാജകുടുംബത്തിലെ ഒരു കിരീടാവകാശി എന്നാണ് രാഹുലിനെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിശേഷിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങൾ അംഗീകരിക്കപ്പെട്ടതിലുള്ള അസ്വസ്ഥത കൊണ്ടുള്ളതാണ് രാഹുലിന്റെ പരാമർശങ്ങളെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായ തോൽവികളുടെ നിരാശ രാഹുൽ ഗാന്ധിയുടെ മുഖത്ത് വ്യക്തമായി കാണാമെന്നും പ്രധാൻ പറഞ്ഞു.
രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാഹുൽ യുഎസിലേക്ക് പോയപ്പോൾ, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഇന്ത്യയിലായിരുന്നുവെന്നത് വിരോധാഭാസമാണെന്ന് ബിജെപി നേതാവ് സാംബിത് പത്ര പറഞ്ഞു. 2010 ലെ കോമൺവെൽത്ത് ഗെയിംസ് നടന്ന സമയത്തും രാഹുലും അവരുടെ എല്ലാ നേതാക്കളും ഇതേ കാര്യം ചെയ്തുവെന്നത് ഓർക്കണം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്കായി വിട്ടുവീഴ്ച ചെയ്തുവെന്നാണ് രാഹുൽ പറഞ്ഞത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ നിങ്ങൾ ഇസിഐയുമായി ഒരു ഒത്തുതീർപ്പിൽ ഏർപ്പെട്ടോ? അതേ കാലയളവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക (ഗാന്ധി) വാദ്രയും വിജയിച്ചു. റോബർട്ട് വാദ്രയുടെ മധ്യസ്ഥതയിൽ അവരും തിരഞ്ഞെടുപ്പു കമ്മീഷനുമായി ഒരു ഒത്തുതീർപ്പിൽ ഏർപ്പെട്ടതുകൊണ്ടാണോ വിജയിച്ചത്, അതോ അവരുടെ കഠിനാധ്വാനം കൊണ്ടാണോ?" പത്ര ചോദിച്ചു.
മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ തിരിമറി നടത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടുനിന്നുവെന്നാണ് രാഹുൽ പറഞ്ഞത്. അമേരിക്കയിലെ ബോസ്റ്റണിലെ ചടങ്ങിലാണ് രാഹുൽ കമ്മിഷനെതിരൊയ പരാമർശം നടത്തിയത്.
Read More
- പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതവും; മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ
- ജെ.ഡി വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയിൽ ഊഷ്മള സ്വീകരണം
- സുപ്രീം കോടതിക്കെതിരെ വിവാദ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് നദ്ദയുടെ താക്കീത്
- ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us