/indian-express-malayalam/media/media_files/2025/04/22/OLtCCC6CZfhN3bRdcBa9.jpg)
ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ. പക്ഷാഘാതത്തിന് പിന്നാലെ ഹൃദയാഘാതവും സംഭവിച്ചു. മാർപാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
അതിനിടെ, മാർപാപ്പയുടെ ഭൗതിക ശരീരം നാളെ പൊതുദർശനത്തിന് വയ്ക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് പൊതുദർശനം നടക്കുക. ഇന്ന് വത്തിക്കാനിൽ കർദിനാൾമാരുടെ യോഗം ചേരുന്നുണ്ട്. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. മാർപാപ്പയുടെ വിയോഗത്തിൽ ഇന്ത്യയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഇന്നലെയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്. 89-ാം വയസിലാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. പിന്നീട്, സുഖം പ്രാപിച്ച് വിശ്രമത്തിലായിരിക്കുമ്പോഴാണ് വിയോഗം. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്.
731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള ആദ്യത്തെ മാർപാപ്പയായിരുന്നു. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.
Read More
- ജെ.ഡി വാൻസിനും കുടുംബത്തിനും പ്രധാനമന്ത്രിയുടെ വസതിയിൽ ഊഷ്മള സ്വീകരണം
- സുപ്രീം കോടതിക്കെതിരെ വിവാദ പ്രസ്താവനകൾ വേണ്ട; നേതാക്കൾക്ക് നദ്ദയുടെ താക്കീത്
- ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
- കാനഡയിൽ ബസ് സ്റ്റോപ്പിൽ നിൽക്കവേ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.