/indian-express-malayalam/media/media_files/2025/04/19/pNizzn6PotiuyWeTucan.jpg)
ഹർസിമ്രത് രൺധാവ
കാനഡ: കാനഡയിലെ ഹാമിൽട്ടണിലുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ഹർസിമ്രത് രൺധാവ (21) എന്ന പെൺകുട്ടിയാണ് മരിച്ചത്. മൊഹാവ് കോളേജിലെ വിദ്യാർത്ഥിനിയാണ്.
രാത്രി 7.30 ഓടെയാണ് വെടിവയ്പ് ഉണ്ടായതെന്ന് ഹാമിൽട്ടൺ പൊലീസ് പറഞ്ഞു. ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കാത്തിരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടയിലാണ് വെടിയേറ്റത്. മെഴ്‌സിഡസ് എസ്‌യുവിയിലെ ഒരു യാത്രക്കാരൻ മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിവച്ചത് അബദ്ധത്തിൽ പെൺകുട്ടിക്ക് ഏൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപത്തുള്ള ഒരു വീടിന്റെ പിൻവശത്തെ ജനാലയിലും വെടിയുണ്ടകൾ പതിച്ചതായി പൊലീസ് പറഞ്ഞു. അക്രമ സമയത്ത് വീട്ടിലുള്ളവർ ടിവി കാണുകയായിരുന്നു. വീട്ടിലുള്ളവർക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഏതെങ്കിലും വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ നൽകാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More
- മസ്താൻ സംഘാംഗം, രണ്ട് വയസുള്ള കുട്ടിയുടെ അമ്മ: കൊലപാതക കേസിൽ അറസ്റ്റിലായ 'ലേഡി ഡോൺ' ആരാണ്?
- പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക്; സന്ദർശനം അടുത്തയാഴ്ച
- സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തി മസ്കുമായി വീണ്ടും ചർച്ച നടത്തി പ്രധാനമന്ത്രി
- മുർഷിദാബാദ് കലാപം; എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.