scorecardresearch

സാങ്കേതിക സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തി മസ്കുമായി വീണ്ടും ചർച്ച നടത്തി പ്രധാനമന്ത്രി

സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ ഇന്ത്യ-അമേരിക്ക സഹകരണത്തിനുള്ള അനന്തസാധ്യതകൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി

സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ ഇന്ത്യ-അമേരിക്ക സഹകരണത്തിനുള്ള അനന്തസാധ്യതകൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രി

author-image
WebDesk
New Update
Tesla CEO Elon Musk, Prime Minister Narendra Modi

ഫയൽ ഫൊട്ടോ

ഡൽഹി: ടെസ്‌ല സിഇഒ ഇലോൺ മസ്‌കുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ച നടത്തിയതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് മസ്‌കുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരിക്കുന്നത്.

Advertisment

ഈ വർഷമാദ്യം വാഷിങ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ മോദിയും മസ്കും സംസാരിച്ച വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്തു. സാങ്കേതിക പുരോഗതിക്കായുള്ള പൊതുവായ കാഴ്ചപ്പാട് അടിവരയിടുന്നതായിരുന്നു ചർച്ച. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യ-അമേരിക്ക  സഹകരണത്തിനുള്ള അനന്തസാധ്യതകൾ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഈ മേഖലകളിൽ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ ഉറച്ച പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

“ഇലോൺ മസ്കുമായി സംസാരിച്ചു. ഈ വർഷം ആദ്യം വാഷിങ്ടൺ ഡിസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഞങ്ങൾ ചർച്ചചെയ്ത വിഷയങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അനന്തസാധ്യതകളെക്കുറിച്ചു ഞങ്ങൾ ചർച്ചചെയ്തു. ഈ മേഖലകളിൽ അമേരിക്കയുമായുള്ള പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യ തുടർന്നും പ്രതിജ്ഞാബദ്ധമാണ്," പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

Read More

Narendra Modi Elon Musk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: