scorecardresearch

Waqf Amendment Bill: വഖഫ് നിയമഭേദഗതി; സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കിയേക്കും

Waqf Amendment Bill: നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങൾ സുപ്രീം കോടതി ബുധനാഴ്ച തയ്യാറാക്കിയെങ്കിലും കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു

Waqf Amendment Bill: നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങൾ സുപ്രീം കോടതി ബുധനാഴ്ച തയ്യാറാക്കിയെങ്കിലും കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു

author-image
WebDesk
New Update
sup.court1

വഖഫ് നിയമഭേദഗതി; സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കിയേക്കും

Supreme Court on Waqf Amendment Act: ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ വിവിധ ഹർജികളിൽ വ്യാഴാഴ്ചയും വാദം തുടരും. ഇന്ന് രണ്ട് മണി മുതൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബുധനാഴ്ച നടന്ന വാദത്തിൽ, മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. 

Advertisment

നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള  നിർദ്ദേശങൾ സുപ്രീം കോടതി ബുധനാഴ്ച തയ്യാറാക്കിയെങ്കിലും കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ഹിന്ദു സ്ഥാപനങ്ങളിൽ മുസ്ലിംങ്ങളെ ഉൾപ്പെടുത്തുമോ എന്ന് ചോദിച്ച കോടതി, വഖഫ് കൗൺസിലിൽ എക്‌സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിംങ്ങൾ തന്നെയാകണം എന്ന നിലപാടെടുത്തു. 

തർക്കങ്ങളിൽ കളക്ടർമാർ അന്വേഷണം തുടങ്ങുമ്പോൾ തന്നെ വഖഫ് സ്വത്ത് അതല്ലാതായി കണക്കാക്കാം എന്ന വ്യവസ്ഥയേയും കോടതി ഇന്നലെ എതിർത്തിരുന്നു. അന്വേഷണം നടത്താൻ തടസ്സമില്ലെന്നും എന്നാൽ വഖഫ് സ്വത്തിൻറെ സ്വഭാവം കേസിൽ അന്തിമ തീർപ്പുവരുന്നത് വരെ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 10 ഹർജികളാണ് സുപ്രീം കോടതി പട്ടികപ്പെടുത്തിയിട്ടുള്ളത്.  എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, എഎപി നേതാവ് അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദാരി, തയ്യാബ് ഖാൻ സൽമാനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസ്ലുറഹീം, ആർജെഡി നേതാവ് മനോജ് കുമാർ ഝാ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്. 

Advertisment

ഭേദഗതി എതിർത്ത് നിരവധി ഹർജികൾ സമർപ്പിക്കപ്പെട്ടതിനു പിന്നാലെ, ബിജെപി ഭരിക്കുന്ന ആറു സംസ്ഥാനങ്ങൾ നിയമത്തിന്റെ ഭരണഘടനാ സാധുതയെ പിന്തുണയ്ക്കാൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങളാണ് വഖഫ് നിയമം റദ്ദാക്കിയാൽ ഉണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ ഉയർത്തിക്കാട്ടി കോടതിയിൽ പ്രത്യേക ഹർജികൾ സമർപ്പിച്ചത്.

Read More

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: