/indian-express-malayalam/media/media_files/2025/04/15/jS5La9CmUge18KjQagMY.jpg)
പർലാൽപൂർ ഹൈസ്കൂളിൽ പ്രവൃത്തിക്കുന്ന അഭയാർഥി ക്യാമ്പിൽ നിന്നുള്ള ദൃശ്യം (ഫൊട്ടൊ-പർത്ഥാ പോൾ)
Waqf Amendment Bill: കൊൽക്കത്ത: ഒരായുസ്സ് കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങളെല്ലാം ഇട്ടെറിഞ്ഞ കൂട്ടപലായനത്തിലാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ഗ്രാമങ്ങൾ. വഖഫ് നിയമഭേദഗതിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ കലാപമായി മാറിയതോടെയാണ് പലർക്കും സ്വന്തം വീടും നാടും ഉപേക്ഷിച്ച് ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നത്.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ അഭയാർഥി ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പർലാൽപൂരിലെ ഒരു ഹൈസ്കൂൾ കെട്ടിടത്തിൽ പ്രവ്യത്തിക്കുന്ന ക്യാമ്പാണ് ഇതിൽ ഏറ്റവും വലിയത്. നാനൂറിലധികം പേരാണ് ഇവിടെ മാത്രം തങ്ങുന്നത്. സ്വന്തം വീട്ടിലേക്ക് എന്ന് മടങ്ങിയെത്താമെന്ന് ക്യാമ്പിൽ താമസിക്കുന്ന ആർക്കും അറിയില്ല. സങ്കടവും നിരാശയും കലർന്ന മുഖങ്ങളാണ് എല്ലാ ക്യാമ്പുകളിലും കാണാനാകുന്നത്.
എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് പർലാൽപൂർ സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന സപ്തമി മൊണ്ടേൽ പറഞ്ഞു. എട്ട് ദിവസം മാത്രം പ്രായമുള്ള കുട്ടിയുമായാണ് സപ്തമി ക്യാമ്പിൽ എത്തിയത്. ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സപ്തമിയുടെ വീട്.
"വെള്ളിയാഴ്ച ആൾക്കൂട്ടം ഞങ്ങളുടെ അയൽക്കാരന്റെ വീടിന് തീയിട്ടു, ഞങ്ങളുടെ വീടിന് നേരെ കല്ലെറിഞ്ഞു. ഞാനും എൻറെ മാതാപിതാക്കളും വീടിനുള്ളിൽ ഒളിച്ചിരുന്നു. വൈകീട്ട് ആൾക്കൂട്ടം പോയികഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. അപ്പോഴേക്കും ബി.എസ്.എഫ് പട്രോളിംഗ് ആരംഭിച്ചിരുന്നു.ബി.എസ്.എഫ്.ഉദ്യോഗസ്ഥരാണ് ഞങ്ങളെ ക്യാമ്പിൽ എത്തിച്ചത്. ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ ഒന്നും ഞങ്ങളുടെ കൈകളിലില്ല- സപ്തമി പറഞ്ഞു".
സംസ്ഥാനത്ത് ക്രമസമാധാനം വേഗം പുനസ്ഥാപിക്കുമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തവർക്ക് ആ ശുഭാപ്തി വിശ്വാസമില്ല.
അതേസമയം, വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ സംഘർഷം ഉണ്ടാകുന്നത് തടയാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കേന്ദ്രം, വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. അതേസമയം ഭാങ്കറിൽ സംഘർഷം ഉണ്ടായി. പ്രതിഷേധക്കാർ കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ജനങ്ങൾ സംയമനം പാലിക്കണമെന്നും, സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തു. മുർഷിദാബാദിൽ ഇന്റർനെറ്റിന് ഏർപ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കും. ഇന്റർനെറ്റ് നിരോധനം നീട്ടും എന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. വെള്ളിയാഴ്ച സംഘർഷം ഉണ്ടായ മുർഷിതബാദിൽ നിലവിൽ സ്ഥിതികൾ ശാന്തമാണ്.
മുർഷിദാബാദിന് പുറമേ ഹൂഗ്ലി, മാൾഡ, സൗത്ത് പർഗാനസ് തുടങ്ങിയ ജില്ലകളിലാണ് വഖഫിനെതിരെ പ്രതിഷേധമുണ്ടായത്. കത്തിയെരിഞ്ഞ കടകളുടെയും വീടുകളുടെയും വാഹനങ്ങളുടെയുമെല്ലാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read More
- Waqf Amendment Bill: വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പർഗാനയിലും സംഘർഷം
- Waqf Amendment Bill: വഖഫ് നിയമഭേദഗതിക്കെതിരായ ബംഗാളിലെ പ്രതിഷേധം; 200 പേർ അറസ്റ്റിൽ
- Waqf Amendment Bill: വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം; ബംഗാളിൽ സ്ഥിതി ഗുരുതരം, കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും
- Waqf Amendment Bill: വഖഫ് ഭേദഗതി; പശ്ചിമബംഗാളിൽ വൻ സംഘർഷം, മൂന്ന് മരണം
- Waqf Amendment Bill: വഖഫ് ഭേദഗതി നിയമം; മണിപ്പൂരിൽ പ്രതിഷേധം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.