scorecardresearch

Waqf Amendment Bill: വഖഫ് ഭേദഗതി; പശ്ചിമബംഗാളിൽ വൻ സംഘർഷം, മൂന്ന് മരണം

Waqf Amendment Bill: കലാപമേഖലകളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. മുർഷിദാബാദ് ജില്ലയിലാണ് സംഘർഷം രൂക്ഷമായത്

Waqf Amendment Bill: കലാപമേഖലകളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. മുർഷിദാബാദ് ജില്ലയിലാണ് സംഘർഷം രൂക്ഷമായത്

author-image
WebDesk
New Update
west bengal

കലാപമേഖലകളിൽ സുരക്ഷാ സേനയെ വിന്യസിക്കുന്നു

Waqf protests in West Bengal: കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളിൽ വൻ സംഘർഷം. മൂന്ന് മരണം ഔദ്യോഗീകമായി സ്ഥിരീകരിച്ചു. കലാപമേഖലകളിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. മുർഷിദാബാദ് ജില്ലയിലാണ് സംഘർഷം രൂക്ഷമായത്. മൂന്ന് മരണം റിപ്പോർട്ട് ചെയ്തതും മുർഷിദാബാദിലാണ്. 

Advertisment

മുർഷിദാബാദ് ജില്ലയിലെ സാംസർഗഞ്ച് പ്രദേശത്തെ ജാഫ്രാബാദിലാണ് അച്ഛനെയും മകനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഒന്നിലധികം കുത്തേറ്റ നിലയിൽ വിടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. വിട്ടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അക്രമികൾ വീട് കൊള്ളയടിച്ച് ഇരുവരെയും കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുർഷിദാബാദിലെ സുതി, സാംസർഗഞ്ച് പ്രദേശങ്ങളിൽ നിന്ന് വെള്ളിയാഴ്ച വലിയ തോതിലുള്ള അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും 118 പേർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സാംസർഗഞ്ച് ബ്ലോക്കിലെ ധുലിയനിൽ വെള്ളിയാഴ്ച രാവിലെ നടന്ന മറ്റൊരു സംഭവത്തിൽ ഒരാൾക്ക് വെടിയേറ്റതായും ഉദ്യോഗസ്ഥർ പറയുന്നു.

Advertisment

മുർഷിദാബാദിൽ തുടങ്ങിയ ആക്രമങ്ങൾ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ജാൻഗിപൂരിൽ പ്രതിഷേധക്കാർ പൊലീസ് വാഹനം അഗ്‌നിക്കിരയാക്കി. നിരവധി വാഹനങ്ങൾക്ക് തീയിട്ട അക്രമികൾ തൃണമൂൽ കോൺഗ്രസ് എംപി ഖലിലൂർ റഹ്മാന്റെ ഓഫീസും തകർത്തു. വഖഫ് ഭേദഗതി  നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. 

Read More

Mamata Banerjee West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: