scorecardresearch

Waqf Amendment Bill: വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു; ബിജെപി നേതാവിന്റെ വീടിന് തീയിട്ടു

വഖഫ് ബില്ലിനെ അനുകൂലിച്ച് നേരത്തെ അസ്‌കർ അലി സാമൂഹിക മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടിരുന്നു. വഖഫ് ബില്ലിൽ ആരും രാഷ്ട്രീയം കളിക്കരുതേയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്

വഖഫ് ബില്ലിനെ അനുകൂലിച്ച് നേരത്തെ അസ്‌കർ അലി സാമൂഹിക മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടിരുന്നു. വഖഫ് ബില്ലിൽ ആരും രാഷ്ട്രീയം കളിക്കരുതേയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്

author-image
WebDesk
New Update
Fire

പ്രതീകാത്മക ചിത്രം

Waqf Amendment Bill: ഇംഫാൽ: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച ബിജെപി നേതാവിന്റെ വീടിന് തീയിട്ടു. മണിപ്പൂരിലാണ് സംഭവം. മണിപ്പൂർ തൗബൽ ജില്ലയിൽ താമസിക്കുന്ന ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് അസ്‌കർ അലി മക്കാക്മയുമിന്റെ വീടിനാണ് ഒരുകൂട്ടം ആളുകൾ തീയിട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

Advertisment

ഒരുകൂട്ടം ആളുകൾ അസ്‌കർ അലി മക്കാക്മയുമിന്റെ വീട്ടിലേക്ക് എത്തുകയും വീടിനുള്ളിലെ വസ്തുക്കൾ നശിപ്പിച്ച ശേഷം തീയിടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞെന്നും പോലീസ് പറഞ്ഞു. 

വഖഫ് ബില്ലിനെ അനുകൂലിച്ച് നേരത്തെ അസ്‌കർ അലി സാമൂഹിക മാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടിരുന്നു. വഖഫ് ബില്ലിൽ ആരും രാഷ്ട്രീയം കളിക്കരുതേയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ എന്നിവരെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. ഇതിനുപിന്നാലെയാണ് വീടിന് തീവച്ചത്. 

എന്നാൽ, തീവെപ്പിന് പിന്നാലെ അസ്‌കർ അലി വഖഫ് നിയമഭേഗതിയെ എതിർത്ത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു. മുസ്‌‌ലിം സമുദായത്തോട് താൻ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. 

Advertisment

അതേസമയം, വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജ് അണിഞ്ഞ മുസ്ലിം യുവാക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം ബോണ്ട് കെട്ടാൻ ആവശ്യപ്പെട്ട് നോട്ടീസ്. ഉത്തർപ്രദേശ് മുസഫർനഗറിലെ 24 പേർക്കാണ് സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപ നോട്ടീസ് അയച്ചത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏപ്രിൽ 16ന് കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും സമാധാനം നിലർത്തുന്നതിന് ജാമ്യത്തുകയായി രണ്ട് ലക്ഷം വീതം ബോണ്ട് കെട്ടിവയ്ക്കണമെന്നും നോട്ടീസിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും തുടർന്ന് നോട്ടീസ് അയക്കുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് സത്യനാരായണൻ പറഞ്ഞു. 

Read More

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: