scorecardresearch

Waqf Amendment Bill: വഖഫിന് ശേഷം ആർ.എസ്.എസിന്റെ ലക്ഷ്യം ക്രിസ്ത്യാനികളെന്ന് രാഹുൽ ഗാന്ധി

Waqf Amendment Bill: വഖഫിന് പിന്നാലെ ആർ.എസ്.എസ്. ശ്രദ്ധ കത്തോലിക്ക സഭയുടെ ഭൂമിയിലേക്ക് തിരിയുന്നുവെന്ന ടെലിഗ്രാഫിലെ ലേഖനം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു

Waqf Amendment Bill: വഖഫിന് പിന്നാലെ ആർ.എസ്.എസ്. ശ്രദ്ധ കത്തോലിക്ക സഭയുടെ ഭൂമിയിലേക്ക് തിരിയുന്നുവെന്ന ടെലിഗ്രാഫിലെ ലേഖനം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു

author-image
WebDesk
New Update
Rahul Gandhi, Congress Leader

Waqf Amendment Bill: രാഹുൽ ഗാന്ധി

Waqf Amendment Bill: ന്യൂഡൽഹി: ആർ.എസ്.എസ്. ക്രിസ്ത്യൻ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് രാഹുൽ ഗാന്ധി. വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളെ ഉന്നമിട്ടവർ മറ്റ് മതങ്ങളിലുള്ളവരെയും ഭാവിയിൽ ലക്ഷ്യമിടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

Advertisment

വഖഫിന് പിന്നാലെ ആർ.എസ്.എസ്. ശ്രദ്ധ കത്തോലിക്ക സഭയുടെ ഭൂമിയിലേക്ക് തിരിയുന്നുവെന്ന ടെലിഗ്രാഫിലെ ലേഖനം പങ്കുവെച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. മുസ്ലീങ്ങളെ ഉന്നമിട്ട സര്‍ക്കാര്‍ വൈകാതെ മറ്റ് സമുദായങ്ങളെയും ഉന്നമിടുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കെ സി വേണുഗോപാലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ആശങ്ക പങ്കുവച്ചു.

രാജ്യത്തുടനീളം ക്രൈസ്തവരെ ആക്രമിക്കുകയും കേരളത്തിൽ വന്ന് ഇതെല്ലാം നിങ്ങൾക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും പറയുന്നവർ ആട്ടിൻതോലിട്ട ചെന്നായകളാണെന്നും അവരെ തിരിച്ചറിയാൻ ക്രൈസ്തവ സമൂഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഡി സതീശൻ പറഞ്ഞു. വഖഫ് ബില്ലിനെ എതിർത്ത കോണ്‍ഗ്രസിന് ലേഖനം ആയുധമാകുകയാണ്. വിവാദമായതോടെ ലേഖനം ഓര്‍ഗനൈസർ പിന്‍വലിച്ചു. എന്നാൽ ലേഖനത്തോട് സഭാ നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 

Read More

Advertisment
Rahul Gandhi Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: