/indian-express-malayalam/media/media_files/2025/04/03/UCTEHd9HwwEQGcBr9gbX.jpg)
വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി
Waqf Amendment Bill: ന്യൂഡൽഹി:വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിൽ പതിനാല് മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കൊടുവിൽ വോട്ടെടുപ്പിലൂടെയാണ് ബിൽ പാസ്സാക്കിയത്. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. ആകെ 520 പേരാണ് വോട്ട് ചെയ്തത്.
സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷമാണ് ബിൽ പാസ്സാകാൻ വേണ്ടിയിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് വഖഫ് ഭേദഗതിബില്ലിൽ ലോക്‌സഭയിൽ ചർച്ച തുടങ്ങിയത്. ചർച്ചയ്ക്കും വോട്ടെടുപ്പിനും ഒടുവിൽ വ്യാഴാഴ്ച പുലർച്ചെ 1.56 നാണ് ബിൽ പാസ്സായതായി സ്പീക്കർ ഓം ബിർല പ്രഖ്യാപിച്ചത്.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചത്. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്‌കരിച്ച ബിൽ ആണ് ലോക്‌സഭ പാസാക്കിയത്. വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭയിൽ കൂടി പാസ്സായാൽ ബിൽ നിയമമാകും.
ഭേദഗതികൾ തള്ളി
കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതായാണ് വിവരം. പ്രിയങ്ക ഗാന്ധി സഭയിൽ ഹാജരായിരുന്നില്ല. കേരളത്തിൽനിന്നുള്ള എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവരുടെ ഭേദഗതി നിർദേശങ്ങൾ ശബ്ദവോട്ടോടെ തള്ളി. ഇ ടി മുഹമ്മദ് ബഷീർ, കെ രാധാകൃഷ്ണൻ എന്നിവരുടെ ഭേദഗതികളും വോട്ടിനിട്ട് തള്ളിയിരുന്നു.
Read More
- Waqf Amendment Bill: വഖഫ് നിയമഭേദഗതി ഇസ്ലാം വിരുദ്ധമല്ല,ലക്ഷ്യം അഴിമതി അവസാനിപ്പിക്കൽ:അമിത് ഷാ
- വഖഫ് ബില്‍ ലോക്സഭയില്‍; നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ, എതിർപ്പുമായി പ്രതിപക്ഷം
- ഇന്ത്യ അതിസുന്ദരം, ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ മനോഹരം: മനസ്സുതുറന്ന് സുനിത വില്യംസ്
- ടോംഗ ദ്വീപുകളിൽ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.