/indian-express-malayalam/media/media_files/2025/04/02/hDTlTSiSpa18JRHjXM4K.jpg)
വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ അമിത് ഷാ സംസാരിക്കുന്നു
Waqf Amendment Bill Updates: ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ഇസ്ലാം വിരുദ്ധമല്ലെന്നും അഴിമതി അവസാനിപ്പിക്കാനാണ് ശ്രമമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് നിയമഭേദഗതി ബില്ലിൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വഖഫ് ബില്ലിലെ പ്രതിപക്ഷം ഭയക്കുന്നു. അവകാശങ്ങൾ കവർന്നടക്കുന്നു എന്നടക്കം പ്രചാരണം നടത്തുന്നു. ബിൽ മുസ്ലിം വിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്നും അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു.
വഖഫ് നിയമസഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. വഖഫ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാർലമെന്ററി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി ചർച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പലയിടത്തുനിന്നും നിർദേശങ്ങൾ സ്വീകരിച്ചു. വിമർശനങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകാൻ തയാറാണെന്ന് മന്ത്രി പറഞ്ഞു.
നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് കിരൺ റിജിജു ആവശ്യപ്പെട്ടു. മുൻപും വഖഫ് ബിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതിനെ നിയമവിരുദ്ധം എന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. പ്രതിപക്ഷ അംഗങ്ങൾ ദയവുചെയ്ത് ശ്രദ്ധിച്ചു കേൾക്കണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരങ്ങൾ നൽകിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വഖഫ് ബില്ലിന് ലോക്‌സഭയിൽ പിന്തുണയറിയിച്ച് ടിഡിപിയും ജെഡിയുവും രംഗത്തെത്തി. മുസ്ലീം ക്ഷേമത്തിനായി വഖഫ് ബില്ലിനെ പിന്തുണക്കുന്നുവെന്ന് ടിഡിപി പറഞ്ഞു. വഖഫ് ബോർഡുകളിലെ നിയമനങ്ങളിലടക്കം സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ അവകാശം നൽകണമെന്നും ടിഡിപി അംഗം കൃഷ്ണ പ്രസാദ് വ്യക്തമാക്കി.
മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്നുവെന്ന് പ്രതിപക്ഷം
വഖഫ് നിയമഭേദഗതി ബില്ലിലൂടെ മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ എംപി പറഞ്ഞു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറയുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബിൽ സമുഹത്തെ ഭിന്നിപ്പിക്കാനാണെന്ന് സിപിഎം നേതാവ് കെ രാധാകൃഷ്ണൻ എംപി ലോക്‌സഭയിൽ പറഞ്ഞു.ബിൽ ന്യൂനപക്ഷ വിരുദ്ധമായതിനാൽ സിപിഎം എതിർക്കുകയാണെന്നും വഖഫ് നിയമഭേദഗതി ബില്ലിന്മേൽ ലോക്‌സഭയിൽ നടന്ന ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
Read More
- വഖഫ് ബില്‍ ലോക്സഭയില്‍; നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെ.സി.വേണുഗോപാൽ, എതിർപ്പുമായി പ്രതിപക്ഷം
- ഇന്ത്യ അതിസുന്ദരം, ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ മനോഹരം: മനസ്സുതുറന്ന് സുനിത വില്യംസ്
- ടോംഗ ദ്വീപുകളിൽ 7.1 തീവ്രതയുള്ള ഭൂചലനം; സുനാമി മുന്നറിയിപ്പ്
- ആർഎസ്എസ് ആസ്ഥാനത്തെത്തി പ്രധാനമന്ത്രി, സ്മൃതി മന്ദിർ സന്ദർശിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.