/indian-express-malayalam/media/media_files/2025/03/30/kvggaJIbXHFVZBivo5RS.jpg)
പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു. ആർഎസ്‌എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും രണ്ടാം സർസംഘചാലക് (തലവൻ) എം എസ് ഗോൾവാൾക്കറിന്റെയും സ്മൃതി മന്ദിർ പ്രധാനമന്ത്രി സന്ദർശിച്ചു. ഹിന്ദു പുതുവത്സരാരംഭത്തോടനുബന്ധിച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) പ്രതിപദ പരിപാടിയിൽ പങ്കെടുക്കാൻ നാഗ്പൂരിൽ എത്തിയതാണ് പ്രധാനമന്ത്രി.
1956 ൽ ഡോ. ബി.ആർ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയും മോദി സന്ദർശിച്ചു. മാധവ് നേത്രാലയ പ്രീമിയം സെന്റർ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നിർവഹിക്കും. ഇതാദ്യമായാണ് ആർഎസ്‌എസ് ആസ്ഥാനത്ത് ഒരു പ്രധാനമന്ത്രി എത്തുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും പ്രധാമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Visiting Smruti Mandir in Nagpur is a very special experience.
— Narendra Modi (@narendramodi) March 30, 2025
Making today’s visit even more special is the fact that it has happened on Varsha Pratipada, which is also the Jayanti of Param Pujya Doctor Sahab.
Countless people like me derive inspiration and strength from the… pic.twitter.com/6LzgECjwvI
2013 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി അവസാനമായി ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചത്. പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ബിജെപിയും ആർഎസ്എസും തമ്മിലുള്ള തർക്കങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ശ്രമമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പലരും നോക്കി കാണുന്നത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും ആർഎസ്എസും തമ്മിലുള്ള തർക്കങ്ങളാണ് മോദിയുടെ ഞായറാഴ്ചത്തെ സന്ദർശനത്തെ ശ്രദ്ധേയമാക്കുന്നത്. ആർഎസ്‌എസിന്റെ കൈപിടിക്കേണ്ട ആവശ്യം പാർട്ടിക്ക് ഇനി ഇല്ലെന്ന് ബിജെപി മേധാവി ജെ.പി.നഡ്ഡ ഇന്ത്യൻ എക്‌സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം, ആർഎസ്‌എസ് അകന്നതിന്റെ ഫലമായി വോട്ട് വിഹിതത്തിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടു. ആർഎസ്എസുമായുള്ള ഈ അകൽച്ച മാറ്റാനുള്ള ശ്രമത്തിലാണ് ബിജെപി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.